എമിലിയാനോ സല കൊല്ലപ്പെട്ട വിമാനപകടം: പൈലറ്റിന് ലൈസന്‍സില്ലെന്ന് കണ്ടെത്തല്‍

പൈലറ്റായ ഡേവിഡ്  ഇബോസ്റ്റന്റെ കൈയിലുള്ള സ്വകാര്യ പൈലറ്റ് ലൈസന്‍സ് യാത്രക്കാരുമായി വിമാനം പറത്തുന്നതിനുള്ള മതിയായ രേഖകളായിരുന്നില്ലെന്ന് അന്വേഷണസംഘം
എമിലിയാനോ സല കൊല്ലപ്പെട്ട വിമാനപകടം: പൈലറ്റിന് ലൈസന്‍സില്ലെന്ന് കണ്ടെത്തല്‍

ലണ്ടന്‍: അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല വിമാനപകടത്തില്‍ മരിച്ച സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തല്‍.  രാത്രി വിമാനം പറത്തുന്നതിനുള്ള പരിശീലനം പൈലറ്റായ ഡേവിഡ് ഇബോസ്റ്റന്‍ പൂര്‍ത്തിയാക്കിയില്ലെന്ന് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചാണ് കണ്ടെത്തി. 

ഇദ്ദേഹത്തിന്റെ  കൈയിലുള്ള സ്വകാര്യ പൈലറ്റ് ലൈസന്‍സ് യാത്രക്കാരുമായി വിമാനം പറത്തുന്നതിനുള്ള മതിയായ രേഖകളായിരുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പലപ്പോഴും ലൈസന്‍സ് ഇല്ലാത്ത പൈലറ്റുമാര്‍ ഇത്തരത്തില്‍ വിമാനം പറത്തുന്നതായും അന്വേഷണം സംഘം കണ്ടത്തിയിട്ടുണ്ട്. ജനുവരി 21ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേയാണ് ഇരുപത്തെട്ടുകാരനായ സല സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്. 

ഇംഗ്ലിഷ് കടലിടുക്കില്‍നിന്ന് പിന്നീട് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന അവസ്ഥയിലായിരുന്നു മൃതദേഹം 

ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്കു സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപകടത്തില്‍പ്പെട്ടത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. സല സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോസ്റ്റനെയും കാണാതായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com