'റൊണാള്‍ഡീഞ്ഞോ കടുത്ത നിരാശയില്‍'- ജയിലില്‍ സന്ദര്‍ശിച്ച സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

'റൊണാള്‍ഡീഞ്ഞോ കടുത്ത നിരാശയില്‍'- ജയിലില്‍ സന്ദര്‍ശിച്ച സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
'റൊണാള്‍ഡീഞ്ഞോ കടുത്ത നിരാശയില്‍'- ജയിലില്‍ സന്ദര്‍ശിച്ച സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

അസന്‍ഷന്‍: ജയിലില്‍ കഴിയുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കടുത്ത നിരാശയില്‍. വ്യാജ പാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് താരം ജയിലിലായത്. 39കാരനായ ബ്രസീലിയന്‍ ഇതിഹാസത്തെ വളരെ നിരാശവാനായാണ് ജയിലില്‍ കാണേണ്ടി വന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും മുന്‍ പരാഗ്വെ, റിവര്‍ പ്ലേറ്റ് താരവുമായ നെല്‍സന്‍ ക്യുവസാണ് വെളിപ്പെടുത്തിയത്. 

ജയിലില്‍ കഴിയുന്ന റൊണാള്‍ഡീഞ്ഞോ കടുത്ത നിരാശയിലാണ്. ജയിലിലെ അന്തരീക്ഷവുമായി ഒട്ടും പൊരുത്തപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കേസുമായി ബന്ധപ്പെട്ട് മറ്റ് വിഷയങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഉടന്‍ തന്നെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയിലാണ് റൊണാള്‍ഡീഞ്ഞോ. 

വ്യാജ പാസ്‌പോര്‍ട്ടുമായി രാജ്യത്തെത്തിയതിനെ തുടര്‍ന്നാണ് റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോ ഡി അസ്സിസ് എന്നിവര്‍ പരാഗ്വെ പൊലീസിന്റെ പിടിയിലായത്. രണ്ടാഴ്ച മുന്‍പാണ് ഇരുവരും പിടിയിലായത്. ജയിലില്‍ പ്രത്യേക വിഭാഗമായാണ് ഇരുവരേയും പാര്‍പ്പിച്ചിരിക്കുന്നത്. ഇരുവരും ജയിലില്‍ ഒരു മുറിയില്‍ തന്നെയാണ് കഴിയുന്നത്. 

നേരത്തെ റൊണാള്‍ഡീഞ്ഞോ ജയിലില്‍ വച്ച് ഫുട്‌സാല്‍ കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മത്സരത്തില്‍ അഞ്ച് ഗോളുകള്‍ നേടിയ താരം ആറ് ഗോളുകള്‍ക്ക് വഴിയൊരുക്കിയും പ്രതിഭയുടെ മിന്നലാട്ടം വീണ്ടും പുറത്തെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com