ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം നായകന് കെയ്ന്‍ വില്യംസണും സംഘവും സെല്‍ഫ് ഐസൊലേഷനില്‍. ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് വില്യംസണിനേയും സംഘത്തിനേയും സെല്‍ഫ് ഐസൊലേഷന്‍ വിധേയമാക്കിയത്.
സിഡ്നിയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ന്യൂസിലാന്‍ഡ് ടീം തിരിച്ചെത്തിയത്. 15 അംഗ ടീമിനേയും, സപ്പോര്‍ട്ട് സ്റ്റാഫിനേയും കിവീസ് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡെനിന്റെ നിര്‍ദേശപ്രകാരമാണ് 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷനിലാക്കിയിരിക്കുന്നത്.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരക്കായാണ് കിവീസ് ഓസ്ട്രേലിയയില്‍ എത്തിയത്. ആദ്യ ഏകദിനം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയെങ്കിലും പിന്നാലെ വന്ന രണ്ട് ഏകദിനങ്ങളും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചു. ആദ്യ ഏകദിനത്തില്‍ 71 റണ്‍സിന് കിവീസ് തോറ്റിരുന്നു.
മൂന്ന് ട്വന്റി20യും ഓസ്ട്രേലിയയില്‍ ന്യൂസിലാന്‍ഡ് കളിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതും ഉപേക്ഷിച്ചു. ഇന്ത്യയില്‍ നിന്ന് സൗത്ത് ആഫ്രിക്കയിലേക്ക് മടങ്ങിയ സംഘത്തേയും ഐസൊലേഷന്‍ വിധേയമാക്കിയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ