നിങ്ങള്‍ അകത്തിരിക്കണം, അതല്ലെങ്കില്‍ ഇതാവും ഫലം; മങ്കാദിങ്‌ ഓര്‍മപ്പെടുത്തി അശ്വിന്‍

കൃത്യം ഒരു വര്‍ഷം മുന്‍പാണ്‌ ഇത്‌ നടന്നത്‌. രാജ്യം ലോക്ക്‌ഡൗണിലേക്ക്‌ പോവുമ്പോള്‍ ഇത്‌ എല്ലാ പൗരന്മാര്‍ക്കും ഓര്‍മപ്പെടുത്തലാണ്‌
നിങ്ങള്‍ അകത്തിരിക്കണം, അതല്ലെങ്കില്‍ ഇതാവും ഫലം; മങ്കാദിങ്‌ ഓര്‍മപ്പെടുത്തി അശ്വിന്‍


കോവിഡ്‌ 19ന്റെ ജാഗ്രത ജനങ്ങളിലേക്ക്‌ എത്തിക്കുന്നതില്‍ തുടക്കം മുതല്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ ശ്രദ്ധ മുന്‍പിലുണ്ടായിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്‌ ലെറ്റ്‌ സ്റ്റേ ഇന്‍ഡോര്‍ ഇന്ത്യ എന്ന്‌ മാറ്റി അശ്വിന്‍ എത്രമാത്രം കരുതല്‍ നമുക്കാവശ്യമാണെന്ന്‌ ഏവരേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോഴിതാ മറ്റൊരു കൗതുകകരമായ രീതിയില്‍ ഈ കരുതല്‍ അവതരിപ്പിക്കുകയാണ്‌ അശ്വിന്‍.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ താന്‍ ജോസ്‌ ബട്ട്‌ലറെ മങ്കാദിങ്‌ ചെയ്‌ത സംഭവമാണ്‌ അശ്വിന്‍ ഇതിനായി ഉപയോഗിക്കുന്നത്‌. ബട്ട്‌ലറെ മങ്കാദിങ്‌ ചെയ്യുന്ന ചിത്രം പങ്കുവെച്ച്‌ അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചത്‌ ഇങ്ങനെ, ആരാധകരിലാരോ ആണ്‌ എനിക്കത്‌ അയച്ചു തന്നത്‌. കൃത്യം ഒരു വര്‍ഷം മുന്‍പാണ്‌ ഇത്‌ നടന്നത്‌. രാജ്യം ലോക്ക്‌ഡൗണിലേക്ക്‌ പോവുമ്പോള്‍ ഇത്‌ എല്ലാ പൗരന്മാര്‍ക്കും ഓര്‍മപ്പെടുത്തലാണ്‌. പുറത്ത്‌ കറങ്ങാന്‍ പോവരുത്‌, അകത്തിരിക്കൂ, സുരക്ഷിതമായിരിക്കൂ, അശ്വിന്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com