അമ്പമ്പോ എന്തൊരു ക്യാച്ച്‌, സ്ലിപ്പില്‍ വില്യംസണിന്റെ വളര്‍ത്തു നായയുടെ ഫീല്‍ഡിങ്‌ കണ്ട്‌ ഞെട്ടി ആരാധകര്‍

അമ്പമ്പോ എന്തൊരു ക്യാച്ച്‌, സ്ലിപ്പില്‍ വില്യംസണിന്റെ വളര്‍ത്തു നായയുടെ ഫീല്‍ഡിങ്‌ കണ്ട്‌ ഞെട്ടി ആരാധകര്‍

തന്റെ വളര്‍ത്തു നായ സാന്‍ഡിയുടെ സ്ലിപ്പിലെ ഫീല്‍ഡിങ്‌ മികവാണ്‌ വില്യംസണ്‍ ക്രിക്കറ്റ്‌ ലോകത്തെ കാണിക്കുന്നത്‌


കോവിഡ്‌ 19 പടര്‍ന്നു പിടിച്ചതോടെ പരിശീലനവും കളിയുമെല്ലാം വിട്ട്‌ വീട്ടില്‍ തന്നെ കഴിയേണ്ടി വന്നതിന്റെ വിരസത മാറ്റാന്‍ പല വഴികള്‍ തിരയുകയാണ്‌ താരങ്ങള്‍. കിവീസ്‌ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ തന്റെ വളര്‍ത്തു നായക്കൊപ്പം ഫീല്‍ഡിങ്‌ പരിശീലനത്തിലാണ്‌. വളര്‍ത്തു നായയുടെ മികവ്‌ കണ്ട്‌ അന്തം വിടുകയാണ്‌ ആരാധകര്‍.

തന്റെ വളര്‍ത്തു നായ സാന്‍ഡിയുടെ സ്ലിപ്പിലെ ഫീല്‍ഡിങ്‌ മികവാണ്‌ വില്യംസണ്‍ ക്രിക്കറ്റ്‌ ലോകത്തെ കാണിക്കുന്നത്‌. ബാറ്റുമായി നിന്ന്‌ വില്യംസണ്‍ സ്ലിപ്പിലേക്ക്‌ പന്ത്‌ തൊടുത്തു വിടുന്നു. പന്തിന്റെ വരവ്‌ സസൂക്ഷ്‌മം വീക്ഷിച്ച്‌ സാന്‍ഡി പിഴവൊന്നുമില്ലാതെ പന്ത്‌ വായിലാക്കുന്നു.
 

ജിമ്മി നീഷാം, ആരോണ്‍ ഫിഞ്ച്‌, ശിഖര്‍ ധവാന്‍, റബാഡ, ജോര്‍ദാന്‍ എന്നിവരെല്ലാം സാന്‍ഡിയെ പ്രശംസിച്ചെത്തുന്നു. ഓസ്‌ട്രേലിയന്‍ പരമ്പര പാതി വഴിയില്‍ നിര്‍ത്തി ന്യൂസിലാന്‍ഡ്‌ സംഘത്തിന്‌ കോവിഡ്‌ ഭീഷണിയെ തുടര്‍ന്ന്‌ നാട്ടിലേക്ക്‌ തിരിക്കേണ്ടി വന്നിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ കിവീസ്‌ താരങ്ങള്‍ 15 ദിവസത്തെ സെല്‍ഫ്‌ ഐസൊലേഷനും വിധേയമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com