വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയോടും, വെടിക്കെട്ട് വീരന് ക്രിസ് ഗെയ്ലിനോടും ആന്ദ്ര റസലിനെ താരതമ്യപ്പെടുത്തി വിന്‍ഡിസ് താരം ഡ്വെയ്ന്‍ ബ്രാവോയ. വിന്ഡിസിന്റെലാറയും ഗെയ്ലുമാണ് റസല്‍ എന്ന് ബ്രാവോ പറയുന്നു.
ആന്ദ്രെ റസലാണ് ലോകത്തിലെ ഏറ്റവും മികച്ചത്. ശ്രീലങ്കക്കെതിരായ പരമ്പര 2-0ന് സ്വന്തമാക്കാന്‍ വിന്‍ഡിസിനെ സഹായിച്ച റസലിന്റെ വെടിക്കെട്ട് കൂടി ചൂണ്ടിക്കാണിച്ചാണ് ബ്രാവോയുടെ വാക്കുകള്‍. രണ്ട് കളിയിലും റസല്‍ വെടിക്കെട്ട് നടത്തിയിരുന്നു. ആദ്യ കളിയില്‍ 14 പന്തില്‍ നിന്ന് 34 റണ്‍സ് അടിച്ചെടുത്തപ്പോള്‍ രണ്ടാമത്തേതില്‍ 14 പന്തില്‍ നിന്ന് 40 റണ്‍സാണ് വാരിയത്.
ക്രിസ് ഗെയ്ല് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോള്‍ ഞാന്‍ പറയുന്നതാണ്, ലോകത്തിലെ ഏറ്റവും മികച്ചത് ഗെയ്ല് ആണെന്ന്...ഗെയ്ന്‍ വിന്‍ഡിസിനെ പ്രതിനിധീകരിച്ചു എന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്നതാണ്. കാരണം അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യേണ്ടി വരുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നില്ല, ചിരി നിറച്ച് ബ്രാവോ പറയുന്നു.
ഗെയ്ലിന്റേത് പോലെ തന്നെയാണ് റസലിന്റെ കാര്യവും. ട്വന്റി20 ഫോര്‍മാറ്റില്‍ റസലാണ് ഇപ്പോള്‍ ഞങ്ങളുടെ ഗെയ്ല്, ഞങ്ങളുടെ ലാറയും. സൂപ്പര്‍ സ്റ്റാറാണ് റസല്‍, ബ്രാവോ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് 19നെ അതിജീവിക്കുന്നതിന് ശക്തി പകര്‍ന്ന് പാട്ടുമായും ബ്രാവോ എത്തിയിരുന്നു. ഞങ്ങള്‍ വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞുള്ള ബ്രാവോയുടെ പാട്ട് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ