അന്ന്‌ 438 റണ്‍സ്‌ വെട്ടിപ്പിടിക്കാന്‍, ഇന്ന്‌ കോവിഡിനെ തുരത്താന്‍ ; ആ ബാറ്റ്‌ ഗിബ്‌സ്‌ ലേലത്തില്‍ വെക്കുന്നു

വിജയ ലക്ഷ്യം 434 റണ്‍സ്‌. ഇങ്ങനെയൊരു ടോട്ടല്‍ ചെയ്‌സ്‌ ചെയ്യുക എന്നത്‌ ക്രിക്കറ്റ്‌ ലോകത്തിന്‌ ചിന്തിക്കാന്‍ പോലുമാവാതിരുന്ന സമയം
അന്ന്‌ 438 റണ്‍സ്‌ വെട്ടിപ്പിടിക്കാന്‍, ഇന്ന്‌ കോവിഡിനെ തുരത്താന്‍ ; ആ ബാറ്റ്‌ ഗിബ്‌സ്‌ ലേലത്തില്‍ വെക്കുന്നു



ജോഹന്നാസ്‌ബര്‍ഗ്:‌ വിജയ ലക്ഷ്യം 434 റണ്‍സ്‌. ഇങ്ങനെയൊരു ടോട്ടല്‍ ചെയ്‌സ്‌ ചെയ്യുക എന്നത്‌ ക്രിക്കറ്റ്‌ ലോകത്തിന്‌ ചിന്തിക്കാന്‍ പോലുമാവാതിരുന്ന സമയം. പക്ഷേ സൗത്ത്‌ ആഫ്രിക്ക ചരിത്രം തിരുത്തി കുറിച്ചു. ആ ചരിത്ര വിജയത്തിലേക്ക്‌ സൗത്ത്‌ ആഫ്രിക്കയെ എത്തിക്കാനെടുത്ത ബാറ്റ്‌ ഈ കോവിഡ്‌ കാലത്തും ഉപയോഗിക്കുകയാണ്‌ ഗിബ്‌സ്‌.

കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചരിത്രം കുറിച്ച കളിയിലെ ബാറ്റ്‌ ലേലത്തില്‍ വെക്കുകയാണ്‌ ഗിബ്‌സ്‌. 2006ലാണ്‌ ഓസ്‌ട്രേലിയ-സൗത്ത്‌ ആഫ്രിക്ക പോരില്‍ റണ്‍ മഴ പെയ്‌തത്‌. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സ്‌ ഒരു വിക്കറ്റും ഒരു ബോളും കയ്യിലിരിക്കെ സൗത്ത്‌ ആഫ്രിക്ക മറികടന്നു. അന്ന്‌ 175 റണ്‍സ്‌ അടിച്ചെടുത്ത്‌ നിര്‍ണായക ഇന്നിങ്‌സ്‌ ഗിബ്‌സില്‍ നിന്ന്‌ വന്നിരുന്നു.

ചരിത്രത്തിലിടം നേടിയ ബാറ്റ്‌ ലേലത്തില്‍ വെക്കുകയാണെന്ന്‌ ഗിബ്‌സ്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെ താരത്തെ അഭിനന്ദിച്ച്‌ നിരവധി പേരെത്തി. നല്ല പ്രവര്‍ത്തി, വളരെ വിലമതിക്കുന്നത്‌ എന്നാണ്‌ ആ സമയം സൗത്ത്‌ ആഫ്രിക്കയുടെ പരിശീലകനായിരുന്ന മിക്കി ആര്‍തര്‍ ഗിബ്‌സിനോട്‌ പറഞ്ഞത്‌.

കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി കായിക താരങ്ങള്‍ തങ്ങളുടെ ജീവിതത്തോടെ ചേര്‍ന്ന്‌ നില്‍ക്കുന്ന പലതും ലേലത്തില്‍ വെച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്റെ ഗ്രീന്‍ മാച്ച്‌ കിറ്റ്‌ ലേലത്തില്‍ വെച്ചാണ്‌ ഡിവില്ലിയേഴ്‌സും കോഹ്‌ ലിയുമെത്തിയത്‌. ലോകകപ്പിലെ തന്റെ ജേഴ്‌സിയും ബാറ്റുമെല്ലാം ലേലത്തില്‍ വെച്ച്‌ കെ എല്‍ രാഹുലുമെത്തിയിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com