ആറ്‌ വര്‍ഷം കൂടിയല്ല, 40 വയസ്‌ വരെ കോഹ്‌ലിക്ക്‌ കളിക്കാം, ഇന്ത്യന്‍ മുന്‍ വിക്കറ്റ്‌ കീപ്പര്‍ പറയുന്നു

'അത്രയും തീവ്രതയോടെ നിന്ന പല താരങ്ങളും പിന്നീട്‌ ഒരു ഘട്ടത്തില്‍ തണുത്ത്‌ പോവുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്'
ആറ്‌ വര്‍ഷം കൂടിയല്ല, 40 വയസ്‌ വരെ കോഹ്‌ലിക്ക്‌ കളിക്കാം, ഇന്ത്യന്‍ മുന്‍ വിക്കറ്റ്‌ കീപ്പര്‍ പറയുന്നു


ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലിക്ക്‌ നാല്‍പ്പത്‌ വയസ്‌ വരെ ടീമില്‍ തുടരാനാവുമെന്ന്‌ ഇന്ത്യന്‍ മുന്‍ വിക്കറ്റ്‌ കീപ്പര്‍ ദീപ്‌ ദാസ്‌ഗുപ്‌ത. കോഹ്‌ ലിയുടെ ഫിസിക്കല്‍ ഫിറ്റ്‌നസും, മാനസികമായ കരുത്തുമാണ്‌ ദീപ്‌ ദാസ്‌ഗുപ്‌ത ഇവിടെ ചൂണ്ടിക്കാണിക്കുന്നത്‌.

ഫിസിക്കലി വളരെ അധികം ഫിറ്റ്‌നസ്‌ കൈവരിക്കാന്‍ കോഹ്‌ ലിക്ക്‌ സാധിച്ചു. അച്ചടക്കമുള്ള വ്യക്തിയാണ്‌ കോഹ്‌ ലി. മുപ്പതുകളുടെ തുടക്കത്തിലാണ്‌ കോഹ്‌ ലി ഇപ്പോള്‍. അഞ്ച്‌ ആറ്‌, അല്ലെങ്കില്‍ 10 വര്‍ഷം വരെ ഇനിയും കോഹ്‌ ലിക്ക്‌ കളിക്കാനാവും. മാനസികമായും ശാരീരികമായുമുള്ള മുന്‍തൂക്കങ്ങള്‍ അതിന്‌ കോഹ്‌ ലിക്ക്‌ കരുത്ത്‌ നല്‍കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മാനസികമായി ഫ്രഷ്‌ ആയിരിക്കാന്‍ കോഹ്‌ ലിക്ക്‌ സാധിക്കുമോ എന്നത്‌ മാത്രമാണ്‌ എന്നില്‍ ആശങ്ക ഉണര്‍ത്തുന്നത്‌. അത്രയും തീവ്രതയോടെ നിന്ന പല താരങ്ങളും പിന്നീട്‌ ഒരു ഘട്ടത്തില്‍ തണുത്ത്‌ പോവുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. ശാരീരികമായിട്ടായിരിക്കില്ല, മാനസികമായിട്ടാവും അവരെ ആ തളര്‍ച്ച പിടികൂടുക, ദീപ്‌ ദാസ്‌ഗുപ്‌ത പറഞ്ഞു.

ആര്‍സിബിയുടെ മുന്‍ ഫിറ്റ്‌നസ്‌ ട്രെയ്‌നര്‍ ശങ്കര്‍ ഭസുവിനാണ്‌ തന്റെ ഫിറ്റ്‌നസില്‍ കോഹ്‌ ലി നന്ദി പറയുന്നത്‌. 2016ല്‍ ശങ്കര്‍ ഭസുവിന്റെ സ്വാധീനമാണ്‌ കോഹ്‌ ലിയില്‍ ഫിറ്റ്‌നസ്‌ നിലനിര്‍ത്തുന്നതിന്റെ വിത്ത്‌ മുളപ്പിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com