പാകിസ്ഥാന്‌ ''മൂന്നര'' ക്രിക്കറ്റ്‌ താരങ്ങളെ നഷ്ടമായി, ക്രിക്കറ്റിലെ ബ്രസീല്‍ പരാമര്‍ശത്തില്‍ വായടപ്പിച്ച്‌ ഹര്‍ഷ ഭോഗ്‌ലെ

കഴിഞ്ഞ പത്ത്‌ വര്‍ഷത്തിന്‌ ഇടയില്‍ മൂന്നര താരങ്ങളെയാണ്‌ പാകിസ്ഥാന്‌ നഷ്ടമായത്‌ എന്ന്‌ ഭോഗ്‌ ലെ പറഞ്ഞു
പാകിസ്ഥാന്‌ ''മൂന്നര'' ക്രിക്കറ്റ്‌ താരങ്ങളെ നഷ്ടമായി, ക്രിക്കറ്റിലെ ബ്രസീല്‍ പരാമര്‍ശത്തില്‍ വായടപ്പിച്ച്‌ ഹര്‍ഷ ഭോഗ്‌ലെ


മുംബൈ: ക്രിക്കറ്റിലെ ബ്രസീലാണ്‌ പാകിസ്ഥാന്‍ എന്ന പാക്‌ താരം വസീം അക്രമിന്റെ അവകാശവാദത്തിന്‌ മറുപടിയുമായി ഇന്ത്യന്‍ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിന്‌ ഇടയില്‍ മൂന്നര താരങ്ങളെയാണ്‌ പാകിസ്ഥാന്‌ നഷ്ടമായത്‌ എന്ന്‌ ഭോഗ്‌ ലെ പറഞ്ഞു.

മുഹമ്മദ്‌ ആസിഫ്‌, മുഹമ്മദ്‌ അമീര്‍, ഉമര്‍ അക്‌മല്‍ എന്നിവരാണ്‌ പ്രതിഭയോട്‌ നീതി പുലര്‍ത്താതെ പോയ താരങ്ങളെന്ന്‌ ഭോഗ്‌ ലെ പറയുന്നു. കരിയറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത അഹമ്മദ്‌ ഷെഹ്‌സാദിനെയാണ്‌ അര താരമെന്നത്‌ കൊണ്ട്‌ ഭോഗ്‌ ലെ ഉദ്ദേശിച്ചത്‌. ലോകോത്തര ബാറ്റ്‌സ്‌മാന്മാര്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളറായിരുന്നു ആസിഫ്‌. ആമിര്‍ മറ്റൊരു ബൗളര്‍. നിരവധി ടൂര്‍ണമെന്റുകളില്‍ ആമിര്‍ തന്റെ ബൗളിങ്‌ മികവ്‌ പുറത്തെടുത്തു, ഭോഗ്‌ ലെ പറയുന്നു.

ഇരുവരും തങ്ങളുടെ കഴിവിനോട്‌ നീതി പുലര്‍ത്തിയതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഉമര്‍ അക്‌മലാണ്‌ മൂന്നാമന്‍. അര്‌ അഹമ്മദ്‌ ഷെഹ്‌സാദും. ഒത്തുകളി വിവാദത്തില്‍ അഞ്ച്‌ വര്‍ഷത്തെ വിലക്കാണ്‌ ആസിഫിനും ആമിറിനും ലഭിച്ചത്‌. ആമിര്‍ വീണ്ടും ടീമിലേക്ക്‌ എത്തിയെങ്കിലും പഴയ ഫോം പിന്നെ കണ്ടെത്താനായിട്ടില്ല. 2005ല്‍ പാകിസ്ഥാന്‌ വേണ്ടി അരങ്ങേറിയ ആസിഫ്‌ കളിച്ചത്‌ 23 ടെസ്റ്റും, 38 ഏകദിനവും, 11 ട്വന്റി20യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com