യൂറോപ്പില്‍ കളിക്കളം ഉണരുന്നു, ബുണ്ടസ്‌ലീഗ മെയ് 16 മുതല്‍ ആരംഭിച്ചേക്കും, പച്ചക്കൊടിയുമായി ആംഗല മെര്‍ക്കല്‍

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും, വിവിധ ക്ലബ് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്
യൂറോപ്പില്‍ കളിക്കളം ഉണരുന്നു, ബുണ്ടസ്‌ലീഗ മെയ് 16 മുതല്‍ ആരംഭിച്ചേക്കും, പച്ചക്കൊടിയുമായി ആംഗല മെര്‍ക്കല്‍

മ്യൂണിക്: ജര്‍മന്‍ ലീഗായ ബുണ്ടസ് ലീഗ പുനരാരംഭിക്കുന്നു. ഈ മാസം പകുതിയോടെ മത്സരങ്ങള്‍ ആരംഭിക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. മെയ് 16ന് ശേഷം ഒന്നാം ഡിവിഷന്‍, രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കും. 

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും, വിവിധ ക്ലബ് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല. ജൂണ്‍ അവസാനത്തോടെ സീസണ്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 

മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ രണ്ട് ഡിവിഷനുകളിലെ 36 ക്ലബുകള്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് കളിക്കാര്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കണം എന്ന വ്യവസ്ഥയും ആംഗല മെര്‍ക്കല്‍ ഇളവ് ചെയ്തു. കളിക്കാരെ പതിവായി കോവിഡ് പരിശോധന നടത്തുന്നതിനാല്‍ ക്വാറന്റീനില്‍ തുടരേണ്ടതില്ലെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. 

ഓരോ ടീമിനും 9 വീതം മത്സരങ്ങളാണ് ഇനിയുള്ളത്. നിലവില്‍ ബയേണാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. ജര്‍മനിയില്‍ ഒന്നര ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയേറ്റത്. 6300 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. യൂറോപ്പില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ആരംഭിക്കുന്ന ആദ്യ ലീഗാണ് ബുണ്ടസ് ലീഗ. മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ബുണ്ടസ് ലീഗയുടെ നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com