ഇങ്ങനെയാണ് ഞങ്ങള്‍ ഉണരാറ്, കുഞ്ഞ് ഇസ്ഹാനെ ചേര്‍ത്ത് പിടിച്ച് സാനിയ

കുഞ്ഞ് ഇസ്ഹാനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സാനിയ ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്
ഇങ്ങനെയാണ് ഞങ്ങള്‍ ഉണരാറ്, കുഞ്ഞ് ഇസ്ഹാനെ ചേര്‍ത്ത് പിടിച്ച് സാനിയ

കുഞ്ഞ് ഇസ്ഹാന്‍ വളരുന്ന ഓരോ ഘട്ടവും ആരാധകരുമായി പങ്കുവെക്കാറുണ്ട് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. കളിക്കളത്തിലേക്ക് തിരികെ എത്തിയെങ്കിലും കോവിഡ് ലോകത്തെ നിശ്ചലമാക്കിയതോടെ കുഞ്ഞ് ഇസ്ഹാനൊപ്പം ചിലവിടാന്‍ കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ് സാനിയക്ക്...

കുഞ്ഞ് ഇസ്ഹാനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സാനിയ ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്. കുഞ്ഞ് ഇസ്ഹാനെ കെട്ടിപ്പിടിച്ച് കിടക്കുകയാണ് സാനിയ. ഞങ്ങള്‍ ഇങ്ങനെയാണ് ഉണരാറ് എന്നാണ് സാനിയ ചിത്രത്തിനൊപ്പം കുറിക്കുന്നത്. 

കോര്‍ട്ടില്‍ സാനിയ പരിശീലനം നടത്തുമ്പോഴും, റാക്കറ്റ് കയ്യില്‍ പിടിച്ചുമെല്ലാം ഇസ്ഹാന്‍ നില്‍ക്കുന്ന ഫോട്ടോകള്‍ സാനിയ ആരാധകരുമായി നേരത്തെ പങ്കുവെച്ചിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം കളിക്കളത്തിലേക്ക് എത്തിയപ്പോള്‍ ഇസ്ഹാനെ ഒപ്പം ചേര്‍ത്ത് നിര്‍ത്താനും സാനിയ സമയം കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com