കളിക്കേണ്ടത് ബാറ്റുകൊണ്ടാണ്, പാഡ് പരിക്കേല്‍ക്കാതിരിക്കാന്‍ മാത്രം; എല്‍ബിഡബ്ല്യുവില്‍ നിര്‍ണായക മാറ്റം തേടി ഇയാന്‍ ചാപ്പല്‍ 

പന്ത് പിച്ച് ചെയ്യുന്നതോ, അതിന്റെ ഇംപാക്‌റ്റോ നോക്കാതെ, സ്റ്റംപില്‍ തൊടുന്നുണ്ടെങ്കില്‍ ഔട്ട് വിധിക്കണം എന്നാണ് ഇയാന്‍ ചാപ്പല്‍ പറയുന്നത്
കളിക്കേണ്ടത് ബാറ്റുകൊണ്ടാണ്, പാഡ് പരിക്കേല്‍ക്കാതിരിക്കാന്‍ മാത്രം; എല്‍ബിഡബ്ല്യുവില്‍ നിര്‍ണായക മാറ്റം തേടി ഇയാന്‍ ചാപ്പല്‍ 

ളിക്കാര്‍ക്ക് പാഡ് നല്‍കിയിരിക്കുന്നത് പരിക്കേല്‍ക്കാതിരിക്കാനാണെന്നും, വിക്കറ്റ് വീഴുന്നതില്‍ നിന്ന് രക്ഷപെടാന്‍ ഉപയോഗിക്കാനുമല്ലെന്ന് ഓസീസ് മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. പന്ത് പിച്ച് ചെയ്യുന്നതോ, അതിന്റെ ഇംപാക്‌റ്റോ നോക്കാതെ, സ്റ്റംപില്‍ തൊടുന്നുണ്ടെങ്കില്‍ ഔട്ട് വിധിക്കണം എന്നാണ് ഇയാന്‍ ചാപ്പല്‍ പറയുന്നത്. 

പന്ത് പിച്ച് ചെയ്തത് എവിടെയെന്നതും, പാഡില്‍ കൊണ്ടത് ഔട്ട് സൈഡ് ലൈനിലാണോ എന്ന് നോക്കാതേയും, സ്റ്റംപില്‍ കൊള്ളുന്നുണ്ടോ എന്നത് മാത്രം നോക്കണം. സ്റ്റംപിലേക്ക് ലക്ഷ്യം വെച്ച് ബൗളര്‍ ആക്രമിച്ചാല്‍ ബാറ്റുകൊണ്ട് പ്രതിരോധിക്കാനെ ബാറ്റ്‌സ്മാന് സാധിക്കു. പാഡ് അവിടെ കളിക്കാരെ പരിക്കില്‍ നിന്നും, പുറത്താവലില്‍ നിന്നും രക്ഷിക്കാനുള്ളതാണ്, ഇയാന്‍ ചാപ്പല്‍ പറഞ്ഞു. 

ഔട്ട്‌സൈഡില്‍ പിച്ച് ചെയ്ത് വലംകൈ ബാറ്റ്‌സ്മാന്റെ ലെഗ് സ്റ്റംപില്‍ ബൗളര്‍ ലക്ഷ്യം വെച്ചാല്‍ ആക്രമിച്ച് കളിക്കുകയേ ബാറ്റ്‌സ്മാന് സാധിക്കുകയുള്ളു. 1997-98 ടെസ്റ്റില്‍ ഷെയ്ന്‍ വോണിന്റെ റൗണ്ട് ദി വിക്കറ്റ് തന്ത്രത്തെ സച്ചിന്‍ നേരിട്ട വിധത്തെ ഇതിന് ഉദാഹരണമായി ഇയാന്‍ ചാപ്പല്‍ ചൂണ്ടിക്കാണിക്കുന്നു. 

നിലവിലെ നിയമപ്രകാരം പാഡ് പ്ലേക്കാണ് കളിക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക. ഔട്ട്‌സൈഡില്‍ കുത്തിയെത്തുന്ന പന്ത് പാഡ് ഉപയോഗിച്ച് നേരിടാം. ഇങ്ങനെ മാറ്റം വരുത്തിയാല്‍ ഡിആര്‍എസ് അപ്പീലിന്റെ എണ്ണം കുറയുമെന്നും ഇയാന്‍ ചാപ്പല്‍ ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com