യുവരാജ് സിങ്ങിന്റെ ചലഞ്ച് ഏറ്റെടുത്ത് സച്ചിന് സൃഷ്ടിച്ച അലയൊലിക്ക് പിന്നാലെ രോഹിത് ശര്‍മയും എത്തുന്നു. ചെറിയൊരു ട്വിസ്റ്റോടെയാണ് രോഹിത് ചലഞ്ച് ഏറ്റെടുത്തത്. ബാറ്റിന്റെ സൈഡ് അല്ല, ഹാന്‍ഡില്‍ ഉപയോഗിച്ചാണ് രോഹിത് ചലഞ്ച് പൂര്‍ത്തിയാക്കിയത്.
ബാറ്റിന്റെ സൈഡ് ഉപയോഗിച്ചായിരുന്നു യുവിയുടെ ചലഞ്ച്. കണ്ണുകെട്ടി സച്ചിന് ഇതില്‍ ട്വിസ്റ്റ് കൊണ്ടുവന്നു. രോഹിത് ഇപ്പോള്‍ മറ്റൊരു ട്വിസ്റ്റും. വീട്ടില്‍ തന്നെ തുടരേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശം പങ്കുവെച്ചാണ് രോഹിത് ചലഞ്ച് ഏറ്റെടുത്തത്.
റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, രഹാനെ എന്നിവരെയാണ് രോഹിത് ചലഞ്ച് ചെയ്തിരിക്കുന്നത്. സച്ചിന്, രോഹിത് ഹര്ഭജന് എന്നിവരെയാണ് യുവി ചലഞ്ച് ചെയ്തത്. സച്ചിനും രോഹിത്തിനും ഇത് എളുപ്പമായിരിക്കും. എന്നാല്‍ ഹര്ഭജന് അങ്ങനെ ആയിരിക്കില്ലെന്ന് യുവി ചലഞ്ച് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു. ഹര്ഭജന് ഈ ചലഞ്ച് എങ്ങനെ ഏറ്റെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ