ടെസ്റ്റിലേക്കെത്താന്‍ ബാറ്റിങ് ശൈലി മാറ്റി, ഇതോടെ ആക്രമിച്ച് കളിക്കുന്ന എന്നെ നഷ്ടമായി; തെറ്റായ പ്രായത്തിലെ മാറ്റമെന്ന് ഉത്തപ്പ

20-21 വയസുള്ളപ്പോള്‍ ടെസ്റ്റിലേക്ക് ലക്ഷ്യം വെച്ചിരുന്നെങ്കില്‍ അത് ഫലം കാണുമായിരുന്നു
ടെസ്റ്റിലേക്കെത്താന്‍ ബാറ്റിങ് ശൈലി മാറ്റി, ഇതോടെ ആക്രമിച്ച് കളിക്കുന്ന എന്നെ നഷ്ടമായി; തെറ്റായ പ്രായത്തിലെ മാറ്റമെന്ന് ഉത്തപ്പ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തുക ലക്ഷ്യമിട്ട് ബാറ്റിങ്ങില്‍ വരുത്തിയ മാറ്റമാണ് തിരിച്ചടിയായത് എന്ന് റോബിന്‍ ഉത്തപ്പ. അതിന് താന്‍ തെരഞ്ഞെടുത്ത പ്രായം തെറ്റായി പോയെന്ന് ഉത്തപ്പ പറയുന്നു. 

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു എന്റെ വലിയ സ്വപ്‌നം. 20-21 വയസുള്ളപ്പോള്‍ ടെസ്റ്റിലേക്ക് ലക്ഷ്യം വെച്ചിരുന്നെങ്കില്‍ അത് ഫലം കാണുമായിരുന്നു. 25 വയസായപ്പോഴാണ് ബാറ്റിങ് ടെക്‌നിക്കില്‍ മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിച്ചത്. പ്രവിന്‍ അംറേയ്ക്ക് കീഴിലായിരുന്നു അത്, ഉത്തപ്പ പറയുന്നു. 

കൂടുതല്‍ സ്ഥിരതയോടെ കളിക്കാനും, കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനും സഹായിക്കും വിധം ബാറ്റിങ് സാങ്കേതിക വിദ്യയില്‍ മാറ്റം കൊണ്ടുവരാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിലൂടെ ആക്രമിച്ച് കളിക്കുന്ന എന്റെ ബാറ്റിങ് ശൈലി കൈവിട്ടു പോയി. 

2007ല്‍ ട്വന്റി20 ലോകകപ്പ് നേടിയതിന് പിന്നാലെ തുടരെ മൂന്ന് ദിവസം രാത്രി തനിക്ക് ഉറങ്ങാന്‍ പോവുമായില്ലെന്നും ഉത്തപ്പ പറഞ്ഞു. ആ ജയത്തിന്റെ തീവ്രത ഞങ്ങള്‍ക്ക് ശരിക്കും മനസിലായത് ഇന്ത്യയിലെത്തിയതിന് ശേഷമാണ്. അവിശ്വസനീയമായ സ്വീകരണമായിരുന്നു. മുംബൈ നഗരം നിശ്ചലമായ ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. ഒന്നര മണിക്കൂറ് കൊണ്ട് എത്തേണ്ടത് 5 മണിക്കൂറിലധിം പിന്നിട്ടു. ഈ സമയം ആളുകള്‍ ഞങ്ങള്‍ക്ക് വെള്ളവും, ചോക്ക്‌ലേറ്റ്‌സും, ഫ്രൂട്ട്‌സും എറിഞ്ഞ് നല്‍കി കൊണ്ടിരുന്നു, ഉത്തപ്പ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com