ഹെറോയിന്‍ കൈവശം വെച്ച് ലോക്ക്ഡൗണില്‍ കറക്കം; ശ്രീലങ്കന്‍ പേസര്‍ പൊലീസ് പിടിയില്‍ 

രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ ഫാസ്റ്റ് ബൗളറാണ് ഷെഹാന്‍
ഹെറോയിന്‍ കൈവശം വെച്ച് ലോക്ക്ഡൗണില്‍ കറക്കം; ശ്രീലങ്കന്‍ പേസര്‍ പൊലീസ് പിടിയില്‍ 

കൊളംബോ: ഹെറോയിന്‍ കൈവശം വെച്ചതിന് ശ്രീലങ്കന്‍ താരം ഷെഹാന്‍ മധുഷങ്കയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 2.5 ഗ്രാം ഹെറോയിനാണ് ഷെഹാന്റെ കാറില്‍ നിന്നും പിടിച്ചെടുത്തത്. രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ ഫാസ്റ്റ് ബൗളറാണ് ഷെഹാന്‍. 

പന്നാല നഗരത്തിലൂടെ സുഹൃത്തിനൊപ്പം കാറോടിച്ച് പോവുമ്പോഴാണ് ഷെഹാന്‍ സഞ്ചരിച്ച കാര്‍ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കോവിഡ് 19നെ തുടര്‍ന്ന് ശ്രീലങ്കയില്‍ കര്‍ഫ്യൂ തുടരവെയാണ് ഇരുവരും കാറില്‍ സഞ്ചരിച്ചത്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാത്തിയ ഷെഹാനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വിട്ടു.

ബംഗ്ലാദേശിനെതിരെയായിരുന്നു ഷെഹാന്റെ ഏകദിനത്തിലെ അരങ്ങേറ്റം. ബംഗ്ലാദേശ്, പാകിസ്ഥാന്‍ ശ്രീലങ്ക എന്നിവരുള്‍പ്പെട്ട 2018ലെ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിലായിരുന്നു അത്. അന്ന് മൊര്‍താസ, റുബെല്‍, മഹ്മദുള്ള എന്നീ ബംഗ്ലാ ബാറ്റ്‌സ്മാന്മാരെ കൂടാരം കയറ്റിയാണ് ഷെഹാന്‍ ഹാട്രിക് തികച്ചത്. 

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നതിന് മുന്‍പ് മൂന്ന് വീതം ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഷെഹാന്‍ കളിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം ഷെഹാന് ലങ്കന്‍ ഏകദിന ടീമിലേക്ക് എത്താനായിട്ടില്ല. 2018ല്‍ രണ്ട് വട്ടം ഷെഹാന്‍ ലങ്കയ്‌ക്കെതിരെ ട്വന്റി20യില്‍ കളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com