ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്‌റ്റോടെ ക്രിക്കറ്റ് ലോകം ഉണരും; സുരക്ഷാ വാഗ്ദാനങ്ങള്‍ അംഗീകരിച്ചു, വിന്‍ഡിസ് പട ഇംഗ്ലണ്ടിലേക്ക് പറക്കും

അതിസൂക്ഷ്മ കുമിളകളായി കണ്ട് സുരക്ഷ ഒരുക്കാമെന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വാഗ്ദാനം അംഗീകരിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് സമ്മതം മൂളിയത്
ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്‌റ്റോടെ ക്രിക്കറ്റ് ലോകം ഉണരും; സുരക്ഷാ വാഗ്ദാനങ്ങള്‍ അംഗീകരിച്ചു, വിന്‍ഡിസ് പട ഇംഗ്ലണ്ടിലേക്ക് പറക്കും

ആന്റിഗ്വാ: ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലേക്ക് എത്തും. കളി നടക്കുന്നതും കളിക്കാര്‍ ഇടപഴകുന്നതുമായ ഇടങ്ങള്‍ അതിസൂക്ഷ്മ കുമിളകളായി കണ്ട് സുരക്ഷ ഒരുക്കാമെന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വാഗ്ദാനം അംഗീകരിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് സമ്മതം മൂളിയത്. 

മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കളി ആരംഭിക്കാന്‍ യുകെ ഭരണകൂടത്തിന്റെ അനുവാദം കൂടി ലഭിച്ചാല്‍ കോവിഡിന് ശേഷം ആദ്യം നടക്കുന്ന ക്രിക്കറ്റ് മത്സരമാവും ഇത്. വിന്‍ഡിസ് ക്രിക്കറ്റിലെ മെഡിക്കല്‍ വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് പര്യടനവുമായി മുന്‍പോട്ട് പോവാനുള്ള തീരുമാനമെടുത്തത്. 

ജൂലൈ 8ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കായി രണ്ട് വേദികളാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മുന്‍പോട്ട് വെച്ചിരിക്കുന്നത്. ഹാംസ്ഫയറും, ഓള്‍ഡ് ട്രഫോര്‍ഡും. ഇവിടെ രണ്ടിടത്തും സ്‌റ്റേഡിയത്തോട് ചേര്‍ന്ന് ഹോട്ടലുകളുമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് എത്തുന്നതിനുള്ള യാത്രാനുമതി വിവിധ സര്‍ക്കാരുകളില്‍ നിന്ന് നേടിയെടുക്കുകയാണ് അടുത്ത കടമ്പ. 

അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരങ്ങളെല്ലാം. വിദേശ പര്യടനത്തിനായി പോവുന്നതിന് മുന്‍പ് കളിക്കാരെ കോവിഡ് പരിശേധനയ്ക്ക് വിധേയമാക്കും. ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ പരമ്പര മുന്‍പില്‍ കണ്ട് പരിശീലനം ആരംഭിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് പരിശീലനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com