കോവിഡ് ഭയന്ന് യുഎസ് ഓപ്പൺ പിന്മാറ്റം, മാസങ്ങൾക്കിപ്പുറം സിമോണ ഹാലെപ്പിന് കോവിഡ് പോസിറ്റീവ്

ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്പിന് കോവിഡ്
കോവിഡ് ഭയന്ന് യുഎസ് ഓപ്പൺ പിന്മാറ്റം, മാസങ്ങൾക്കിപ്പുറം സിമോണ ഹാലെപ്പിന് കോവിഡ് പോസിറ്റീവ്

ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്പിന് കോവിഡ്. തനിക്ക് കോവിഡ് പോസിറ്റീവ് ആയതായും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ലോക മുൻ ഒന്നാം നമ്പർ താരം പറഞ്ഞു.

റൊമാനിയയിലെ വസതിയിലാണ് സിമോണ ഇപ്പോഴുള്ളത്. കോവിഡ് ഭീതിയെ തുടർന്ന് യുഎസ് ഓപ്പണിൽ മത്സരിക്കാതെ സിമോണ പിന്മാറിയിരുന്നു. 2018ൽ ഫ്രഞ്ച് ഓപ്പണും, 2019ൽ വിംബിൾഡണും ജയിച്ചു കയറിയ താരമാണ് സിമോണ. 

ഫ്രഞ്ച് ഓപ്പണിനായി റൊലാൻഡ് ഗാരോസിലേക്ക് എത്തിയിരുന്നു എങ്കിലും നാലാം റൗണ്ടിൽ റൊമേനിയൻ താരത്തിന് പുറത്തേക്കുള്ള വഴി തുറന്നു. നവൽബർ 9ന് എടികെ ടൂർണമെന്റ് ആരംഭിക്കുമെങ്കിലും ഫ്രഞ്ച് ഓപ്പണോടെ 2020ലെ തന്റെ പോരാട്ടങ്ങൾ അവസാനിച്ചതായി ഹലപ്പെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com