കിഷോര്‍ കുമാറിന്റെ പാട്ട് പാടാനായി പാക് താരങ്ങളുടെ ആവശ്യം; ബാറ്റുകൊണ്ട് വേദനിപ്പിച്ചതിന് പാട്ടുപാടി സന്തോഷിപ്പിച്ച സെവാഗ്

'ഒരിക്കല്‍ ക്രീസില്‍ നിന്ന് ഞാന്‍ ആ പാട്ട് പാടുന്നത് പാക് താരം യാസിര്‍ ഹമീര്‍ കേള്‍ക്കാന്‍ ഇടയായി'
കിഷോര്‍ കുമാറിന്റെ പാട്ട് പാടാനായി പാക് താരങ്ങളുടെ ആവശ്യം; ബാറ്റുകൊണ്ട് വേദനിപ്പിച്ചതിന് പാട്ടുപാടി സന്തോഷിപ്പിച്ച സെവാഗ്

ന്യൂഡല്‍ഹി: ടെസ്റ്റില്‍ സെവാഗ് നേടിയ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികളില്‍ ഒന്ന് പാകിസ്ഥാനെതിരെയായിരുന്നു. സെവാഗിന്റെ ബാറ്റിന്റെ ചൂട് പാകിസ്ഥാന്‍ നന്നായി അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാറ്റുകൊണ്ട് വേദനിപ്പിച്ചപ്പോള്‍ പാട്ടുപാടി സെവാഗ് പാക് കളിക്കാരെ ഗ്രൗണ്ടില്‍ വെച്ച് സന്തോഷിപ്പിച്ചു. 

അതും പാക് കളിക്കാര്‍ ആവശ്യപ്പെട്ട വിധം പാട്ടുപാടി. ഈ സംഭവം വെളിപ്പെടുത്തുകയാണ് സെവാഗ് ഇപ്പോള്‍. ബാറ്റ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഹിന്ദി പാട്ട് പാടുന്ന പതിവ് എനിക്കുണ്ടായി. ചലാ ജാത്താ ഹൂന്‍ കിസി കി ധൂന്‍ മേന്‍ എന്ന പാട്ടായിരുന്നു എനിക്ക് പ്രിയപ്പെട്ടത്. ഏത് മൂഡിലും പാടാവുന്ന പാട്ട് എന്ന നിലയിലാണ് അത് എനിക്ക് പ്രിയപ്പെട്ടതായത്. എന്റെ ശൈലിക്ക് ആ പാട്ട് ചേരുകയും ചെയ്യും...സെവാഗ് പറഞ്ഞു. 

ഒരിക്കല്‍ ക്രീസില്‍ നിന്ന് ഞാന്‍ ആ പാട്ട് പാടുന്നത് പാക് താരം യാസിര്‍ ഹമീര്‍ കേള്‍ക്കാന്‍ ഇടയായി. ബാംഗ്ലൂര്‍ ടെസ്റ്റിലായിരുന്നു അത്. ഞാന്‍ 150 റണ്‍സോ മറ്റോ എടുത്ത് നില്‍ക്കുന്നു. വീരു ഭായ്, നിങ്ങള്‍ ബാറ്റിങ്ങിനൊപ്പം പാട്ട് പാടുന്നുണ്ടോ എന്ന് യാസിര്‍ വിളിച്ചു ചോദിച്ചു. ഉണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. 

എന്നാല്‍ കിഷോര്‍ കുമാറിന്റെ ഒരു പാട്ട് പാടാന്‍ ആയി യാസിറിന്റെ ആവശ്യം. ഞാന്‍ പാടിക്കൊടുത്തു. അങ്ങനെ ബാറ്റിങ്ങല്‍ മാത്രമല്ല, പാട്ടു പാടിയും ഞാന്‍ പാകക് ക്രിക്കറ്റ് താരങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ട്, സെവാഗ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com