സിഡ്നി: ഒരു വര്‍ഷം മുന്‍പ് ഓസ്ട്രേലിയന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വില്‍ പുകോവ്സ്കി അത് നിഷേധിച്ചു. മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് മാറി നില്‍ക്കാനായിരുന്നു ഓസ്ട്രേലിയയുടെ 22കാരന്റെ തീരുമാനം. എന്നാല്‍ ഇന്ത്യക്കെതിരെ വില്‍ പുകോവ്സ്കി തയ്യാറായി കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാനും, ശ്രീലങ്കയ്ക്കും എതിരായ ടെസ്റ്റ് പരമ്പരകളില്‍ നിന്ന് മാനസിക പ്രശ്നങ്ങള്‍ ചൂണ്ടി പുകോവ്സ്കി പിന്മാറുകയായിരുന്നു. ആറ് മാസത്തെ ഇടവേളയാണ് യുവതാരം ക്രിക്കറ്റില്‍ നിന്ന് എടുത്തത്.
നിലവില്‍ ഡൊമസ്റ്റിക് സീസണില്‍ മിന്നും ഫോമിലാണ് താരത്തിന്റെ കളി. രണ്ട് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളില്‍ നിന്ന് നേടിയച് 495 റണ്‍സ്. രണ്ട് ഇരട്ട ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്കെതിരെ ഡേവിഡ് വാര്‍ണറും, ബേണ്‍സും ആണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. രണ്ടാം ഓപ്പണറായാണ് പുകോവ്സ്കിയെ പരിഗണിക്കുക.
ഇന്ത്യക്കെതിരായ ടെസ്റ്റിന് മുന്‍പ് സന്നാഹ മത്സരത്തില്‍ മെന്റല്‍ ഹെല്‍ത്ത് തെളിയിക്കാന്‍ പുകോവ്സ്കിക്ക് അവസരം ലഭിക്കും. മികച്ച ഫോമിലാണെന്നല്ല, അതിശയിപ്പിക്കുന്ന ഫോമിലാണ് പുകോവ്സ്കി എന്നാണ് പറയേണ്ടത് എന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ട്രെവര്‍ ഹോന്‍സ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ