ആറാം ബൗളറില്ലാതെ കുഴങ്ങി കോഹ്‌ലി; ടി20 ലോകകപ്പില്‍ പന്തെറിയുമെന്ന് ഹര്‍ദിക് പാണ്ഡ്യ 

മുന്‍നിരയിലെ ആറ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളേയും പാര്‍ട് ടൈം ബൗളര്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ കോഹ് ലിക്ക് സാധിച്ചില്ല
ആറാം ബൗളറില്ലാതെ കുഴങ്ങി കോഹ്‌ലി; ടി20 ലോകകപ്പില്‍ പന്തെറിയുമെന്ന് ഹര്‍ദിക് പാണ്ഡ്യ 

സിഡ്‌നി: അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ പന്തെറിയും എന്ന് ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ പന്തെറിയാതിരുന്നതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഹര്‍ദിക്കിന്റെ ബൗളിങ് പ്രതീക്ഷിച്ചെങ്കിലും ആദ്യ ഏകദിനത്തിലും ഹര്‍ദിക് ബാറ്റിങ്ങില്‍ ഒതുങ്ങി. 

നെറ്റ്‌സില്‍ ബൗളിങ് പരിശീലനം നടത്തുന്നുണ്ട്. മത്സരത്തില്‍ ബൗള്‍ ചെയ്യാന്‍ മാത്രം ഫിറ്റ്‌നസ് ആയിട്ടില്ല. ദീര്‍ഘ കാലം ലക്ഷ്യം വെച്ചുള്ള മാറ്റമാണ് ഞാന്‍ നോക്കുന്നത്. ബൗളിങ് കപ്പാസിറ്റിയില്‍ 100 ശതമാനം ഫിറ്റ്‌നസ് വേണ്ടതുണ്ട്. രാജ്യാന്തര ക്രിക്കറ്റ് ആവശ്യപ്പെടുന്ന വേഗത്തില്‍ എനിക്ക് പന്തെറിയണം...സിഡ്‌നി ഏകദിനത്തിന് പിന്നാലെ ഹര്‍ദിക് പറഞ്ഞു. 

എന്നെ ഞാന്‍ ക്ഷീണിപ്പിക്കില്ല. ബൗളിങ്ങിലേക്ക് മടങ്ങി എത്താനുള്ള പ്രക്രീയ തുടരുകയാണ്. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ബൗള്‍ ചെയ്യാനാണ് ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത് എന്നും ഹര്‍ദിക് പറഞ്ഞു. ആദ്യ ഏകദിനത്തില്‍ 76 പന്തില്‍ നിന്ന് ഏഴ് ഫോറും നാല് സിക്‌സും പറത്തി ഹര്‍ദിക് പാണ്ഡ്യ പൊരുതിയിരുന്നു. 

ബാറ്റിങ്ങില്‍ ഹര്‍ദിക് മികവ് കാണിച്ചപ്പോള്‍ ബൗളിങ്ങില്‍ ആറാം ബൗളര്‍ എന്ന ഓപ്ഷന്‍ ഇല്ലാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. മുന്‍നിരയിലെ ആറ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളേയും പാര്‍ട് ടൈം ബൗളര്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ കോഹ് ലിക്ക് സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com