സിഡ്നി: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്ന സമയം കെ എല്‍ രാഹുലിനോട് ക്ഷമ ചോദിച്ചതായി ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്. ഐപിഎല്ലില്‍ ഒരു സിക്സ് പോലും പറത്താതെ വന്ന മാക്സ് വെല്‍ ആദ്യ ഏകദിനത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു.
ഇന്ത്യക്കെതിരെ 19 പന്തില്‍ മാക്സ് വെല്‍ 41 റണ്‍സ് നേടിയതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. കിങ്സ് ഇലവന് പഞ്ചാബിന് വേണ്ടി സീസണില്‍ ഒരു മത്സരത്തില്‍ പോലും മാക്സ് വെല്‍ തിളങ്ങിയിരുന്നില്ല. കിങ്സ് ഇലവന് പഞ്ചാബിന്റെ നായകന് വിക്കറ്റിന് പിന്നില്‍ നില്‍ക്കെയാണ് ഇന്ത്യയെ മാക്സ് വെല്‍ അടിച്ചു പറത്തിയത്.
ഇതുമായി ബന്ധപ്പെട്ട ട്രോളുകളില്‍ ഒന്ന് പങ്കുവെച്ചാണ് മാക്സ് വെ എത്തിയത്. ബാറ്റ് ചെയ്യുന്ന സമയം ഞാന്‍ രാഹുലിനോട് ക്ഷമ ചോദിച്ചു എന്നും മാക്സ് വെല്‍ ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ജിമ്മി നീഷാമും മാക്സ് വെല്ലിന്റെ ട്വീറ്റില്‍ ചിരി നിറച്ച് എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ