'അതില്‍ ആശങ്ക വേണ്ട, മറന്നേക്കൂ'; റണ്‍ഔട്ടാക്കിയ പ്രിയം ഗാര്‍ഗിന്റെ തോളില്‍ തട്ടി വില്യംസണ്‍ 

11ാം ഓവറില്‍ പീയുഷ് ചൗളയുടെ ഡെലിവറിയില്‍ സിംഗിള്‍ എടുക്കാനുള്ള വില്യംസണിന്റെ ക്ഷണം പ്രിയം ഗാര്‍ഗ് സ്വീകരിച്ചില്ല
'അതില്‍ ആശങ്ക വേണ്ട, മറന്നേക്കൂ'; റണ്‍ഔട്ടാക്കിയ പ്രിയം ഗാര്‍ഗിന്റെ തോളില്‍ തട്ടി വില്യംസണ്‍ 

ദുബായ്: കളിക്കുന്നത് ആദ്യത്തെ ഐപിഎല്‍. വയസ് 19. ക്രീസില്‍ ഒപ്പമുള്ളത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനില്‍ ഒരാള്‍. അങ്ങനെയുള്ള കളിക്കാരനെയാണ് നിങ്ങള്‍ റണ്‍ഔട്ട് ആക്കുന്നത്. അത് നിങ്ങളുടെ തെറ്റല്ലെങ്കില്‍ പോലും അദ്ദേഹത്തിന് പകരം നിങ്ങളുടെ വിക്കറ്റ് ത്യജിക്കാന്‍ തയ്യാറായേക്കും എന്ന് ഏവരും പ്രതീക്ഷിച്ചേക്കാം...എന്നാല്‍ റണ്‍ഔട്ടായി വില്യംസണ്‍ മടങ്ങുമ്പോള്‍ പ്രിയം ഗാര്‍ഗിന്റെ ഭാഗത്ത് നിന്നും അങ്ങനെയൊന്ന് ഉണ്ടായില്ല. 

11ാം ഓവറില്‍ പീയുഷ് ചൗളയുടെ ഡെലിവറിയില്‍ സിംഗിള്‍ എടുക്കാനുള്ള വില്യംസണിന്റെ ക്ഷണം പ്രിയം ഗാര്‍ഗ് സ്വീകരിച്ചില്ല. അപ്പോഴേക്കും ക്രീസിന് നടുവില്‍ എത്തിയിരുന്നു വില്യംസണ്‍. തിരികെ ഓടിയെങ്കിലും ധോനി പന്ത് സ്റ്റംപ് തൊടീച്ചിരുന്നു. 

അത് തന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്നാണ് പ്രിയം ഗാര്‍ഗ് പറയുന്നത്. ഡഗ് ഔട്ടിലേക്ക് മടങ്ങിയതിന് ശേഷം വില്യംസണിനോട് ഞാന്‍ സംസാരിച്ചു. അതില്‍ ആകുലത വേണ്ട, മറന്നേക്കൂ, നീ നന്നായി ബാറ്റ് ചെയ്തു എന്നാണ് വില്യംസണ്‍ എന്നോട് പറഞ്ഞത്. 

വില്യംസണ്‍ പുറത്തായതിന് പിന്നാലെ നന്നായി ബാറ്റ് ചെയ്ത പ്രിയം ഗാര്‍ഗ് 69-4 എന്ന നിലയിലായ ടീമിനെ കരകയറ്റി. ഐപിഎല്ലിലെ തന്റെ ആദ്യ അര്‍ധ ശതകവും ഗാര്‍ഗ് ഇവിടെ കണ്ടെത്തി. 26 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു ഗാര്‍ഗിന്റെ ഇന്നിങ്‌സ്. 24 പന്തില്‍ നിന്ന് നാല് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സ് നേടി അഭിഷേക് ശര്‍മയും ഗാര്‍ഗിനൊപ്പം മികവ് കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com