ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകളില്‍ മാറ്റില്ല, ആധിപത്യം തുടര്‍ന്ന് മായങ്കും ഷമിയും 

നാല് കളിയില്‍ നിന്ന് 246 റണ്‍സ് ആണ് അഗര്‍വാള്‍ ഇതുവരെ സ്‌കോര്‍ ചെയ്തത്. 239 റണ്‍സോടെ കെ എല്‍ രാഹുലാണ് ലിസ്റ്റില്‍ രണ്ടാമത്
ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകളില്‍ മാറ്റില്ല, ആധിപത്യം തുടര്‍ന്ന് മായങ്കും ഷമിയും 

ദുബായ്: ഓറഞ്ച് ക്യാപ്പും, പര്‍പ്പിള്‍ ക്യാപ്പും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരങ്ങളായ മായങ്ക് അഗര്‍വാളും, മുഹമ്മദ് ഷമിയും നിലനിര്‍ത്തുന്നു. സീസണിലെ 14ാം മത്സരം പിന്നിടുമ്പോള്‍ വിക്കറ്റ്, റണ്‍ വേട്ടകളില്‍ ഇവരെ ആരും മറികടന്നിട്ടില്ല. 

നാല് കളിയില്‍ നിന്ന് 246 റണ്‍സ് ആണ് അഗര്‍വാള്‍ ഇതുവരെ സ്‌കോര്‍ ചെയ്തത്. 239 റണ്‍സോടെ കെ എല്‍ രാഹുലാണ് ലിസ്റ്റില്‍ രണ്ടാമത്. 195 റണ്‍സോടെ ഡുപ്ലസിസ് മൂന്നാം സ്ഥാനത്തും. നാല് കളിയില്‍ നിന്ന് എട്ട് വിക്കറ്റോടെയാണ് പര്‍പ്പിള്‍ ക്യാപ്പ് ഷമി കയ്യടക്കി വെച്ചിരിക്കുന്നത്. 

ഏഴ് വിക്കറ്റോടെ ഡല്‍ഹിയുടെ റബാഡയാണ് രണ്ടാമത്. ആറ് വിക്കറ്റോടെ രാഹുല്‍ ചഹര്‍ മൂന്നാമതും. ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ മുന്‍പില്‍ നില്‍ക്കുന്നത് രാജസ്ഥാന്റെ രാഹുല്‍ തെവാതിയയാണ്. പഞ്ചാബിനെതിരെ 6 പന്തില്‍ തെവാതിയ നേടിയത് 30 റണ്‍സ്. പറത്തിയത് 5 സിക്‌സ്, ആ ഓവറിലെ തെവാതിയയുടെ സ്‌ട്രൈക്ക്‌റേറ്റ് 500...

ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്നത് സഞ്ജുവിന്റെ ബാറ്റില്‍ നിന്നാണ്. മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 16 സിക്‌സ് ആണ് സഞ്ജു പറത്തിയത്. 11 സിക്‌സുമായി മായങ്ക് ആണ് രണ്ടാമത്. പോയിന്റ് ടേബിളില്‍ നാല് കളിയില്‍ നിന്ന് മൂന്ന് തോല്‍വിയോടെ ചെന്നൈയാണ് പോയിന്റ് ടേബിളില്‍ ഏറ്റവും താഴെ. 4 കളിയില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി മുംബൈ ഒന്നാമതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com