അണുവിട മാറിയാല്‍ ബാറ്റ്‌സ്മാന്റെ ജീവനെടുക്കാവുന്ന ബീമര്‍, എന്നിട്ടും കൂസലില്ലാതെ സെയ്‌നി, കലിപ്പിച്ച് സ്റ്റൊയ്‌നിസ്‌

15ാം ഓവറില്‍ ഫുള്‍ ടോസുകളും, ലെങ്ത് ബോളുകളുമാണ് സ്‌റ്റൊയ്‌നിസിനെതിരെ സെയ്‌നി എറിഞ്ഞത്
അണുവിട മാറിയാല്‍ ബാറ്റ്‌സ്മാന്റെ ജീവനെടുക്കാവുന്ന ബീമര്‍, എന്നിട്ടും കൂസലില്ലാതെ സെയ്‌നി, കലിപ്പിച്ച് സ്റ്റൊയ്‌നിസ്‌

ദുബായ്: സ്റ്റൊയ്‌നിസിന്റെ അവസാന ഓവറിലെ ബാറ്റിങ്ങാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. മൊയിന്‍ അലിക്കെതിരെ ബൗണ്ടറി നേടി തുടങ്ങിയ സ്‌റ്റൊയ്‌നിസ് നവ്ദീപ് സെയ്‌നിയേയും കണക്കറ്റ് പ്രഹരിച്ചു. ഇതിനിടയില്‍ സെയ്‌നിയുടെ കൈകളില്‍ നിന്ന് തെന്നി ബീമര്‍ സ്റ്റൊയ്‌നിന്റെ നേരെ പറന്നെത്തി...

15ാം ഓവറില്‍ ഫുള്‍ ടോസുകളും, ലെങ്ത് ബോളുകളുമാണ് സ്‌റ്റൊയ്‌നിസിനെതിരെ സെയ്‌നി എറിഞ്ഞത്. പിന്നാലെ കൂറ്റന്‍ ബീമറും. സ്‌റ്റൊയ്‌നിസിന്റെ വിരലുകളില്‍ അടിച്ചാണ് ആ ബീമറിന്റെ ഭീഷണി ഒഴിഞ്ഞത്. ഉടനെ തന്നെ അമ്പയര്‍ നോബോള്‍ വിളിച്ചെങ്കിലും സ്‌റ്റൊയ്‌നിസിനെ തണുപ്പിക്കാന്‍ അതിനായില്ല. 

തൊട്ടടുത്ത ഡെലിവറിയില്‍ വെഡായി എത്തിയ സെയ്‌നിയുടെ യോര്‍ക്കര്‍ ബൗണ്ടറി കടത്തിയാണ് സ്‌റ്റൊയ്‌നിസ് പ്രതികരിച്ചത്. ക്ഷമ പറയാന്‍ സെയ്‌നി തയ്യാറാവാതിരുന്നത് സ്‌റ്റൊയ്‌നിസിനെ ചൊടിപ്പിച്ചു. പിന്നാലെ സെയ്‌നിക്ക് പിന്നാലെ വന്ന് സ്റ്റൊയ്‌നിസ് ഇത് പറഞ്ഞതോടെ സെയ്‌നിയുടെ ഭാഗത്ത് നിന്ന് ക്ഷമാപണ സ്വരത്തില്‍ പ്രതികരണം വന്നു. 

പിന്നാലെയും സെയ്‌നിയെ ആക്രമിക്കുന്നത് പന്തും സ്റ്റൊയ്‌നിസും തുടര്‍ന്നു. മൂന്ന് ഓവറില്‍ 48 റണ്‍സും ഇരുവരും ചേര്‍ന്ന് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ശേഷം മറ്റൊരു ഓവര്‍ സെയ്‌നിക്ക് കോഹ്‌ലി നല്‍കിയില്ല. 26 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് സ്റ്റൊയ്‌നിസ് പിന്നെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com