152 കിമീ വേഗതയേറിയ ജോഫ്രയുടെ ബീമര്‍, ഹര്‍ദിക് രക്ഷപെട്ടത് തലനാരിഴയ്ക്ക്; 3 ഡെലിവറിക്ക് ശേഷം സൂര്യകുമാര്‍ യാദവിനും പ്രഹരം 

ആര്‍ച്ചറുടെ കൈകളില്‍ നിന്ന് സ്ലിപ്പായ പന്ത് ഹര്‍ദിക്കിന്റെ തലക്ക് നേരെയാണ് എത്തിയത്
152 കിമീ വേഗതയേറിയ ജോഫ്രയുടെ ബീമര്‍, ഹര്‍ദിക് രക്ഷപെട്ടത് തലനാരിഴയ്ക്ക്; 3 ഡെലിവറിക്ക് ശേഷം സൂര്യകുമാര്‍ യാദവിനും പ്രഹരം 

അബുദാബി: ഹര്‍ദിക് പാണ്ഡ്യ ആയിരുന്നു രാജസ്ഥാനെതിരെ മുംബൈയുടെ ടോട്ടല്‍ 190ല്‍ എത്തിച്ചത്. അതിന് ഇടയില്‍ രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ഭീകര ബീമറുകളില്‍ ഒന്ന് ഹര്‍ദിക്കിനെ ഞെട്ടിച്ച് കടന്നു പോവുകയും ചെയ്തു. 

മുംബൈ ഇന്നിങ്‌സിന്റെ 18ാം ഓവറിലാണ് സംഭവം. ആര്‍ച്ചറുടെ കൈകളില്‍ നിന്ന് സ്ലിപ്പായ പന്ത് എത്തിയത് ഹര്‍ദിക്കിന്റെ തലക്ക് നേരെ. ഹര്‍ദിക്ക് താഴേക്ക് ഇരുന്നതോടെ തലനാരിഴക്കാണ് പന്ത് ഹര്‍ദിക്കിന്റെ തലയില്‍ തൊടാതെ
പോയത്. 152 കിലോമീറ്റര്‍ വേഗതയിലാണ് അവിടെ ആര്‍ച്ചറുടെ ഡെലിവറി വന്നത്. 

വിക്കറ്റിന് പിന്നില്‍ നിന്ന് ബട്ട്‌ലര്‍ക്കും പന്ത് കൈക്കലാക്കാന്‍ കഴിഞ്ഞില്ല. അതോടെ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു. ഗ്രൗണ്ടില്‍ ഇരുന്ന പാണ്ഡ്യയെ നോക്കി, കയ്യില്‍ നിന്ന് സ്ലിപ്പ് ആയതാണെന്ന് ആര്‍ച്ചര്‍ പറഞ്ഞു. എന്നാല്‍ മൂന്ന് ഡെലിവറി മാത്രം പിന്നിട്ടപ്പോഴേക്കും ആര്‍ച്ചറുടെ ഡെലിവറി സൂര്യകുമാര്‍ യാദവിന്റെ ഹെല്‍മറ്റില്‍ കൊണ്ടു. മെഡിക്കല്‍ സ്റ്റാഫ് ഉടനെ തന്നെ സൂര്യകുമാര്‍ യാദവിനെ കണ്‍കഷന്‍ ടെസ്റ്റിന് വിധേയമാക്കി. 

തൊട്ടടുത്ത പന്തില്‍ ആര്‍ച്ചറെ ഡീപ്പ് ബാക്ക്വേര്‍ഡ് സ്‌ക്വയറിലേക്ക് സിക്‌സ് പറത്തിയാണ് സൂര്യകുമാര്‍ യാദവ് പകരം വീട്ടിയത്. 47 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും, 19 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും പുറത്താവാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com