ജഡേജക്കും ബ്രാവോക്കും മുന്‍പേ കേദാര്‍ ജാദവ്, 'പൊളിഞ്ഞ പ്ലാനില്‍' കോച്ചിന്റെ വിശദീകരണം

'സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കാനാവും എന്നുള്ളത് കൊണ്ടാണ് ജാദവിനെ ഇവര്‍ക്ക് മുന്‍പേ ക്രീസിലേക്ക് വിട്ടത്'
ജഡേജക്കും ബ്രാവോക്കും മുന്‍പേ കേദാര്‍ ജാദവ്, 'പൊളിഞ്ഞ പ്ലാനില്‍' കോച്ചിന്റെ വിശദീകരണം

അബുദാബി: റണ്‍റേറ്റ് ഉയര്‍ന്ന് വരുന്ന ഘട്ടത്തില്‍ രവീന്ദ്ര ജഡേജക്കും ബ്രാവോക്കും മുന്‍പ് കേദാര്‍ ജാദവിനെയാണ് ചെന്നൈ ക്രീസിലേക്ക് വിട്ടത്. ആ തിരുമാനം ചെന്നൈയില്‍ നിന്ന് ജയം തട്ടിമാറ്റിയപ്പോള്‍ ജാദവിനെ ക്രീസിലേക്ക് വിടാന്‍ ഉണ്ടായ കാരണം വിശദീകരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. 

സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കാനാവും എന്നുള്ളത് കൊണ്ടാണ് ജാദവിനെ ഇവര്‍ക്ക് മുന്‍പേ ക്രീസിലേക്ക് വിട്ടത്. സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്തി ജാദവിന് കളി ഫിനിഷ് ചെയ്യാനാവുമെന്ന് കരുതി. എന്നാല്‍ തൊട്ടടുത്ത് വെച്ച് ഞങ്ങള്‍ വീണതായും ഫ്‌ളെമിങ് പറഞ്ഞു. 

ചെയ്‌സിങ്ങില്‍ നല്ല നിലയിലായിരുന്ന ചെന്നൈ വാട്‌സനും റായിഡുവും പുറത്തായതോടെയാണ് പരുങ്ങലിലായത്. ഇരുവരും പുറത്തായ 11-14 ഓവറിന് ഇടയില്‍ 14 റണ്‍സ് മാത്രമാണ് ചെന്നൈ കണ്ടെത്തിയത്. ഏതെങ്കിലും ഒരു താരം 75ന് മുകളില്‍ റണ്‍സ് കണ്ടെത്തുകയും, കൂട്ടുകെട്ട് നാല് അഞ്ച് ഓവര്‍ കൂടി ഉയര്‍ത്തുകയും ചെയ്തിരുന്നു എങ്കില്‍ കളിയില്‍ ഒരുപാട് മാറ്റം വരുമായിരുന്നു, ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി. 

കളി കയ്യില്‍ നിന്ന് വഴുതി പോയതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്. ഞങ്ങളില്‍ സമ്മര്‍ദം നിറക്കാന്‍ കൊല്‍ക്കത്തക്ക് സാധിച്ചു. ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കൂടി വേണ്ട കാര്യമില്ല ഇപ്പോള്‍. ടീം ബാലന്‍സ്ഡ് ആണെന്നും മധ്യനിരയിലെ റെയ്‌നയുടെ അഭാവം അലട്ടുന്നില്ലെന്ന് ഉറപ്പിച്ച് ഫ്‌ളെമിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com