സഞ്ജു ഇന്ത്യന്‍ ടീമില്‍; പരിക്കേറ്റ രോഹിതിനെ ഒഴിവാക്കി

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
സഞ്ജു ഇന്ത്യന്‍ ടീമില്‍; പരിക്കേറ്റ രോഹിതിനെ ഒഴിവാക്കി


ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് മൂന്നു ഫോർമാറ്റിലും നായകൻ. പരുക്കുള്ള രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരെ പരിഗണിച്ചിട്ടില്ല. ഇരുവരുടെയും ചികിത്സാ പുരോഗതി ബിസിസിഐയുടെ മെഡിക്കൽ ടീം പരിശോധിക്കുമെന്നാണ് അറിയിപ്പ്. അജിൻക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകൻ. ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകൻ കെ.എൽ. രാഹുലാണ്.

യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. അതേസമയം ഏകദിന, ട്വന്റി20 ടീമുകളിൽ പന്തിന് ഇടമില്ല.ഐപിഎലിന് ശേഷം നവംബറിൽ ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടർമാർ വിഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. 

കോവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന, ട്വന്റി20 മത്സരങ്ങൾ സിഡ്നിയിലും കാൻബറയിലുമായി നടത്താനാണ് നീക്കം. ഇതിനു പിന്നാലെ വരുന്ന നാലു മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കും ഇതേ വേദികളാണ് പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com