ആദ്യ പരിശീലന സെഷന്‍ കഴിഞ്ഞപ്പോഴെ തോന്നി ഇത് ശരിയാവില്ലെന്ന്; യുനൈറ്റഡ് ദുരന്തത്തില്‍ സാഞ്ചസ്

ആദ്യ പരിശീലന സെഷന്‍ കഴിഞ്ഞപ്പോഴെ തോന്നി ഇത് ശരിയാവില്ലെന്ന്; യുനൈറ്റഡ് ദുരന്തത്തില്‍ സാഞ്ചസ്

യുനൈറ്റഡിന് ഒപ്പമുള്ള ആദ്യ പരിശീലന സെഷന്‍ കഴിഞ്ഞപ്പോള്‍ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ട് ആഴ്‌സണലിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചതായി സാഞ്ചസ്

മാഞ്ചസ്റ്റര്‍: യുനൈറ്റഡിന് ഒപ്പമുള്ള ആദ്യ പരിശീലന സെഷന്‍ കഴിഞ്ഞപ്പോള്‍ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ട് ആഴ്‌സണലിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചതായി സാഞ്ചസ്. 2018 ജനുവരിയിലാണ് സാഞ്ചസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ എത്തുന്നത്. രണ്ട് സീസണിലും മികവ് കാണിക്കാനാവാതെ വന്നതോടെ ഇന്ററിന് ലോണായി താരത്തെ നല്‍കി. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമുള്ള ആദ്യ പരിശീലന സെഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കുറേ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. കരാര്‍ റദ്ദാക്കി ആഴ്‌സണലിലേക്ക് മടങ്ങാന്‍ സാധിക്കുമോ എന്ന് എന്റെ കുടുംബാംഗങ്ങളോടും മാനേജറോടുമെല്ലാം തിരക്കി. മാസങ്ങള്‍ പിന്നിട്ടപ്പോഴും എനിക്ക് അതേ പോലെ തന്നെയാണ് അനുഭവപ്പെട്ടത്. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഇണങ്ങിയിരുന്നില്ല, സാഞ്ചസ് പറഞ്ഞു. 

മാധ്യമങ്ങള്‍ കാര്യം അറിയാതെ ഓരോന്ന് പറഞ്ഞു. അതും വേദനിപ്പിച്ചു. മുന്‍ താരങ്ങളും എന്താണ് ക്ലബിനുള്ളില്‍ സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ക്ലബിനുള്ളിലെ അന്തരീക്ഷം കളിക്കാരനെ ബാധിക്കുന്നുണ്ട്. ടീം ഒരു കുടുംബം പോലെ ആവണം. ഞങ്ങള്‍ അങ്ങനെ ആയിരുന്നില്ല. കളിക്കളത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടു. ആരെയെങ്കിലും അവര്‍ക്ക് കുറ്റം പറയണമായിരുന്നു. അതിന് അവര്‍ എന്നെ കുറ്റം പറഞ്ഞു.എല്ലായ്‌പ്പോഴും അവര്‍ എന്നെ കുറ്റം പറഞ്ഞു, ഏതാനും മിനിറ്റ് മാത്രമാണ് ഞാന്‍ കളിച്ചത് എങ്കിലും...സാഞ്ചസ് പറഞ്ഞു. 

45 കളികളാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി സാഞ്ചസ് കളിച്ചത്. ഗോള്‍ കണ്ടെത്തിയത് 5 വട്ടം മാത്രം. 9 അസിസ്റ്റുകള്‍ സാഞ്ചസിന്റെ അക്കൗണ്ടിലുണ്ട്. ആഴ്‌സണലിന് വേണ്ടി 166 കളിയില്‍ നിന്ന് 80 ഗോളുകള്‍ സാഞ്ചസ് നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com