എത്ര നേരം ബുര്‍ജ് ഖലീഫയും ദുബായ് തടാകവും നോക്കിയിരിക്കും? ഏറ്റവും മോശം ദിനങ്ങളെന്ന് അശ്വിന്‍

എസി മുറിയും, പുറത്ത്  ദുബായ് തടാകവും ബുര്‍ജ് ഖലീഫയുമുണ്ടെങ്കിലും എത്ര നേരം ഇത് നോക്കി ഇരിക്കുമെന്നാണ് അശ്വിന്റെ ചോദ്യം
എത്ര നേരം ബുര്‍ജ് ഖലീഫയും ദുബായ് തടാകവും നോക്കിയിരിക്കും? ഏറ്റവും മോശം ദിനങ്ങളെന്ന് അശ്വിന്‍

ദുബായ്: തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ആറ് ദിവസങ്ങളാണ് ദുബായില്‍ ക്വാറന്റൈനില്‍ കഴിഞ്ഞപ്പോഴുണ്ടായത് എന്ന് ആര്‍ അശ്വിന്‍. എസി മുറിയും, പുറത്ത്  ദുബായ് തടാകവും ബുര്‍ജ് ഖലീഫയുമുണ്ടെങ്കിലും എത്ര നേരം ഇത് നോക്കി ഇരിക്കുമെന്നാണ് അശ്വിന്റെ ചോദ്യം. 

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 5-6 മാസം വീട്ടില്‍ ഒതുങ്ങി കൂടേണ്ടി വന്നു എന്നത് ശരിയാണ്. എന്നാല്‍ അപ്പോള്‍ എനിക്ക് ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നു. എന്റെ പുതിയ യൂട്യൂബ് ചാനലില്‍ മുഴുകി ഇരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ ദുബായിലെ ക്വാറന്റൈന്‍ ദിവസങ്ങള്‍ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളാണ്...ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ പറയുന്നു. 

ബുര്‍ജ് ഖലീഫയും ദുബായ് തടാകവും സുന്ദരമായ കാഴ്ച തന്നെയാണ്. എന്നാല്‍ എല്ലായ്‌പ്പോഴും അത് തന്നെ നോക്കിയിരിക്കാനാവില്ല. ക്വാറന്റൈന്‍ അസഹനീയമായതോടെ പതിവില്‍ നിന്ന് വ്യത്യസ്തമായി മൊബൈല്‍ ഫോണിലേക്ക് ജീവിതം ചുരുങ്ങി. സാധാരണ മൊബൈല്‍ ഫോണ്‍ രണ്ടര മണിക്കൂര്‍ നോക്കിയാലായി. എന്നാല്‍ ക്വാറന്റൈനില്‍ കഴിഞ്ഞ സമയം ആറ് മണിക്കൂറിന് മുകളിലാണ് മൊബൈല്‍ ഉപയോഗിച്ചത്...

ആകെ ക്ഷിണിച്ച അവസ്ഥയിലാണ് ഈ സമയം തള്ളി നീക്കിയത്. പുസ്തകം വായിക്കാന്‍ പോലുമാവാത്ത അവസ്ഥയായി. ആറ് ദിവസം അതിജീവിക്കാനായി. ഭാഗ്യത്തിന് ആര്‍ക്കും കോവിഡ് ബാധിച്ചില്ലെന്നും അശ്വിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com