മെസി ബാഴ്‌സലോണയില്‍ തുടരും; ക്ലബിനെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്ന് സൂപ്പര്‍ താരം

മെസി ബാഴ്‌സലോണയില്‍ തുടരും; ക്ലബിനെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്ന് സൂപ്പര്‍ താരം
മെസി ബാഴ്‌സലോണയില്‍ തുടരും; ക്ലബിനെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്ന് സൂപ്പര്‍ താരം

മാഡ്രിഡ്: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തടരുമെന്ന് ഉറപ്പായി. കരാര്‍ കാലാവധി കഴിയുന്ന 2021 വരെ താരം ക്ലബിനൊപ്പം തുടരുമെന്ന് മെസി തന്നെ വ്യക്തമാക്കി. 

മാനേജ്‌മെന്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സൂപ്പര്‍ താരം ഉന്നയിച്ചത്. ക്ലബ് വിടാന്‍ ആഗ്രഹിച്ച തന്നെ അതിന് സമ്മതിച്ചില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ വരുന്ന സീസണില്‍ കൂടി ടീമിനൊപ്പം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഞാന്‍ ബാഴ്‌സലോണയില്‍ തന്നെ തുടരും. ക്ലബിനോടുള്ള എന്റെ ആത്മബന്ധത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. നിയമ പോരാട്ടം ഒഴിവാക്കേണ്ടതു കൊണ്ട് മാത്രം ഈ സീസണില്‍ കൂടി ടീമിനൊപ്പം തുടരും. ക്ലബ് വിടണമെന്നുള്ള ആഗ്രഹത്തിന് അധികൃതര്‍ തടസം നിന്നു'- മെസി പറഞ്ഞു. 

ക്ലബ് പ്രസിഡന്റ് ജോസഫ് ബര്‍ത്തോമ്യു പരാജയമാണെന്നും മെസി തുറന്നടിച്ചു. ക്ലബിനെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ല. ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹമാണ് തനിക്കുണ്ടായിരുന്നത്. കുറച്ചു കാലമായി ടീമിനൊപ്പം അതൃപ്തനായിരുന്നുവെന്നും മെസി തുറന്നു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com