അവസാന പന്ത് വരെ ആവേശം, ത്രില്ലറില്‍ ഓസീസിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ഫിനിഷ്

അവസാന പന്ത് വരെ ആകാംക്ഷ നിറച്ച ത്രില്ലറില്‍ രണ്ട് റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ മൂക്കിന്‍ തുമ്പില്‍ നിന്ന് ഇംഗ്ലണ്ട് ജയം തട്ടിയെടുത്തത്
അവസാന പന്ത് വരെ ആവേശം, ത്രില്ലറില്‍ ഓസീസിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ഫിനിഷ്

സതാംപ്ടണ്‍: കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയക്ക് കാലിടറി. പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ 
അവസാന പന്ത് വരെ ആകാംക്ഷ നിറച്ച ത്രില്ലറില്‍ രണ്ട് റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ മൂക്കിന്‍ തുമ്പില്‍ നിന്ന് ഇംഗ്ലണ്ട് ജയം തട്ടിയെടുത്തത്. 

163 വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ 14 ഓവറില്‍ 124 റണ്‍സ് എന്ന സുരക്ഷിതമായ നിലയിലായിരുന്നു. എന്നാല്‍ പൊടുന്നനെ 160-6 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇംഗ്ലണ്ട് തിരിച്ചുവന്നു. 9 റണ്‍സിനും, 14 പന്തിനും ഇടയിലാണ് ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റുകള്‍ ഇംഗ്ലണ്ട് വീഴ്ത്തിയത്. 

അവസാന മൂന്ന് ഓവറില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 26 റണ്‍സ്. അവസാന രണ്ട് ഓവറില്‍ ഇത് 19 ആയും. അവസാന ഓവറില്‍ അത് 15 ആയും മുന്നിലെത്തി. സാം കറാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് കവറിന് മുകളിലൂടെ സിക്‌സ് പറത്തി സ്റ്റൊയ്‌നിസിന്റെ ഹീറോയിസം. എന്നാല്‍ പിന്നെ ഒരു ബൗണ്ടറിയും കണ്ടെത്താന്‍ സന്ദര്‍ശകര്‍ക്കായില്ല. 

ബട്ട്‌ലറുടേയും, മലന്റേയും ഇന്നിങ്‌സ് ആണ് ഇംഗ്ലണ്ടിന് മാന്യമായ സ്‌കോര്‍ നല്‍കിയത്. മലന്‍ 43 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 66 റണ്‍സ് നേടി. ബട്ട്‌ലര്‍ 29 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 44 റണ്‍സ് നേടി പുറത്തായി.

ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് നല്‍കിയത്. വാര്‍ണര്‍ 47 പന്തില്‍ നിന്ന് 58 റണ്‍സ് നേടി. ഫിഞ്ച് 32 പന്തില്‍ നിന്ന് 46 റണ്‍സ് കണ്ടെത്തി മടങ്ങി. 18 റണ്‍സ് എടുത്ത സ്റ്റീവ് സ്മിത്ത് പുറത്തായതിന് ശേഷം സ്റ്റൊയ്‌നിസ് ഒറ്റയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com