ട്വന്റി20യില്‍ ബൗളര്‍ക്ക് 5 ഓവര്‍, ഐപിഎല്‍ മുതല്‍ മാറ്റം വേണമെന്ന് ഷെയിന്‍ വോണ്‍

ദുബായ് വേദിയാവുന്ന ഈ ഐപിഎല്‍ സീസണ്‍ മുതല്‍ മാറ്റം പരീക്ഷിക്കണം എന്നാണ് വോണ്‍ പറയുന്നത്
ട്വന്റി20യില്‍ ബൗളര്‍ക്ക് 5 ഓവര്‍, ഐപിഎല്‍ മുതല്‍ മാറ്റം വേണമെന്ന് ഷെയിന്‍ വോണ്‍

ട്വന്റി20 ക്രിക്കറ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമാക്കാന്‍ നിര്‍ദേശങ്ങളുമായി ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഒരു ബൗളര്‍ക്ക് നാലിന് പകരം 5 ഓവര്‍ നല്‍കണം എന്നാണ് വോണിന്റെ നിര്‍ദേശം. 

ദുബായ് വേദിയാവുന്ന ഈ ഐപിഎല്‍ സീസണ്‍ മുതല്‍ മാറ്റം പരീക്ഷിക്കണം എന്നാണ് വോണ്‍ പറയുന്നത്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ട്വന്റി20ക്ക് ഇടയിലെ കമന്ററിയിലാണ് വോണ്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്‍പോട്ട് വെച്ചത്. 

ബൗളര്‍മാര്‍ക്ക് 5 ഓവര്‍ നല്‍കുന്നതിലൂടെ ബാറ്റ്-ബോള്‍ ബാലന്‍സ് കളിയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് വോണ്‍ പറഞ്ഞു. ടീമിലെ മികച്ച ബൗളര്‍മാര്‍ക്ക് പന്തെറിയാന്‍ കൂടുതല്‍ അവസരം നല്‍കുകയാണ് വേണ്ടത്. ആര്‍ച്ചറിനേയും വുഡിനേയും പോലുള്ള ബൗളര്‍മാര്‍ വരുമ്പോള്‍ അവര്‍ക്ക് ഒരോവര്‍ കൂടി നല്‍കന്‍ തോന്നും..അങ്ങനെ നല്‍കുന്നത് നന്നായിരിക്കില്ലേ എന്നും വോണ്‍ ചോദിക്കുന്നു. 

ഇങ്ങനെ ചെയ്യുന്നതിലൂടെ അവിടവിടെ മികവ് കാണിക്കുന്ന ബൗളറേയും ബാറ്റ്‌സ്മാനേയും മാറ്റി തങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനേയും ബൗളറേയും തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് വോണ്‍ ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ വോണിന്റെ അഭിപ്രായത്തെ പിന്തുണക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com