മെംഫിസ് ഡിപേ ബാഴ്‌സലോണയിലേക്ക്; സുവാരസിന്റെ ഭാവി തുലാസില്‍?

മെംഫിസ് ഡിപേ ബാഴ്‌സലോണയിലേക്ക്; സുവാരസിന്റെ ഭാവി തുലാസില്‍?
മെംഫിസ് ഡിപേ ബാഴ്‌സലോണയിലേക്ക്; സുവാരസിന്റെ ഭാവി തുലാസില്‍?

മാഡ്രിഡ്: ലിയോണ്‍ നായകനും ഹോളണ്ട് താരവുമായ മെംഫിസ് ഡിപേ ബാഴ്‌സലോണയിലേക്ക്. താരത്തെ കൈമാറുന്നത് സംബന്ധിച്ച് ഇരു ടീമുകളും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് 185  കോടി രൂപയോളമാണ് താരത്തിന് ക്ലബ് മുടക്കുന്നത്.

മുന്‍ ഹോളണ്ട് പരിശീലകനായ റൊണാള്‍ഡ് കോമാന്റെ കീഴില്‍ വന്‍ തിരിച്ചു വരവ് ലക്ഷ്യമിടുന്ന കറ്റാലന്‍ പടയിലേക്ക് ഡിപേ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇരു ടീമുകളും തമ്മില്‍ കൈമാറ്റം സംബന്ധിച്ച് ധാരണയിലെത്തിയതായും ഈ ആഴ്ച തന്നെ ഡിപേ നൗകാംപിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ബാഴ്‌സലോണയില്‍ തുടരുന്ന ഉറുഗ്വെ താരം ലൂയീസ് സുവാരസിന്റെ ഭാവി തുലാസിലാണ്. വെറ്ററന്‍ താരത്തിന് പകരമാണ് ഡിപേയും വരവ് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സുവരാസ് ഇനി ഏത് ടീമിലേക്ക് പോകും എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. താരം യുവന്റസിലേക്ക് പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സുവാരസിന് പകരമാണ് ഡിപേ എത്തുന്നത് എങ്കില്‍ ഉറുഗ്വെ താരത്തിന്റെ ഒന്‍പതാം നമ്പര്‍ ജേഴ്‌സി ഇനി ഡച്ച് താരത്തിനായിരിക്കും.

ഹോളണ്ട് ടീമില്‍ ഡിപേയെ പരിശീലിപ്പിച്ചിട്ടുള്ള കോമാന് താരത്തിന്റെ മികവുകളെ കുറിച്ച് ധാരണയുണ്ട്. മാത്രമല്ല കോമാന്റെ തന്ത്രങ്ങള്‍ക്ക് യോജിച്ച താരം കൂടിയാണ് ഡിപേ.

കഴിഞ്ഞ മൂന്ന് സീസണുകളിലായി ഡിപേ ഫ്രഞ്ച് ലീഗ് വണ്‍ ടീം ലിയോണിന്റെ നിര്‍ണായക താരമാണ്. 2017ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നാണ് ഡിപേ ലിയോണിലെത്തിയത്. 2015- 17 കാലത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അതികായര്‍ക്കായി ഇറങ്ങിയ ഡിപേ രണ്ട് സീസണിലും തീര്‍ത്തും നിരാശപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com