പരിക്ക്; ഫ്രഞ്ച് ഓപണില്‍ നിന്ന് നവോമി ഒസാക്ക പിന്‍മാറി

പരിക്ക്; ഫ്രഞ്ച് ഓപണില്‍ നിന്ന് നവോമി ഒസാക്ക പിന്‍മാറി
പരിക്ക്; ഫ്രഞ്ച് ഓപണില്‍ നിന്ന് നവോമി ഒസാക്ക പിന്‍മാറി

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ജേതാവ് ജപ്പാന്റെ നവോമി ഒസാക്ക ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. തന്റെ ട്വിറ്റര്‍ പേജിലൂടെ ഒസാക്ക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇടതു തുടയ്‌ക്കേറ്റ പരിക്കാണ് 22കാരിയായ ഒസാക്കയുടെ പിന്‍മാറ്റത്തിന് കാരണം. വിക്ടോറിയ അസാരങ്കയ്‌ക്കെതിരായ യുഎസ് ഓപണ്‍ ഫൈനലിനിടെയാണ് ജപ്പാന്‍ താരത്തിന് പരിക്കേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അസാരങ്കയെ തോല്‍പ്പിച്ച് ഒസാക്ക തന്റെ മൂന്നാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. 

'നിര്‍ഭാഗ്യവശാല്‍, എനിക്ക് ഈ വര്‍ഷം ഫ്രഞ്ച് ഓപണ്‍ കളിക്കാന്‍ കഴിയില്ല. എന്റെ ഹാംസ്ട്രിങ് ഇപ്പോഴും വേദനിക്കുന്നുണ്ട്. തയ്യാറെടുപ്പുകള്‍ക്കായി എനിക്കിനി സമയമില്ല. ഇത്തവണ ഈ രണ്ട് ടൂര്‍ണമെന്റുകളും വളരെ അടുത്തായി പോയി. സഘാടകര്‍ക്കും കളിക്കാര്‍ക്കും എന്റെ ആശംസകള്‍'- ഒസാക്ക ട്വിറ്ററില്‍ കുറിച്ചു. ഈ മാസം 27 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഫ്രഞ്ച് ഓപണ്‍ ടൂര്‍ണമെന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com