'റായിഡുവും പീയുഷ് ചൗളയും ശ്രദ്ധേയരല്ലാത്ത കളിക്കാര്‍'; മഞ്ജരേക്കറുടെ പരാമര്‍ശം വീണ്ടും വിവാദത്തില്‍ 

മുംബൈ ഇന്ത്യന്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിന് പിന്നാലെയാണ് മഞ്ജരേക്കറുടെ പരാമര്‍ശം
'റായിഡുവും പീയുഷ് ചൗളയും ശ്രദ്ധേയരല്ലാത്ത കളിക്കാര്‍'; മഞ്ജരേക്കറുടെ പരാമര്‍ശം വീണ്ടും വിവാദത്തില്‍ 

മുംബൈ: ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം വീണ്ടും വിവാദത്തില്‍. പീയുഷ് ചൗളയേയും അമ്പാട്ടി റായിഡുവിനേയും ശ്രദ്ധേയരല്ലാത്ത ക്രിക്കറ്റ് താരങ്ങള്‍ എന്ന് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചതാണ് വിവാദത്തിലായത്. 

മുംബൈ ഇന്ത്യന്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിന് പിന്നാലെയാണ് മഞ്ജരേക്കറുടെ പരാമര്‍ശം. ശ്രദ്ധേയരല്ലാത്ത രണ്ട് ക്രിക്കറ്റ് താരങ്ങളായ റായിഡു, പീയുഷ് ചൗള എന്നിവരെ ഓര്‍ത്ത് സന്തോഷിക്കുന്നു എന്നാണ് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്. 

ആശ്ചര്യപ്പെടുത്തും വിധമാണ് ചൗള ബൗള്‍ ചെയ്തത്. ഷോട്ടുകളുടെ ക്വാളിറ്റി പരിഗണിക്കുമ്പോള്‍ റായിഡുവിന്റെ മികച്ച ഐപിഎല്‍ ഇന്നിങ്‌സുകളില്‍ ഒന്നാണ് അതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ശ്രദ്ധേയരല്ലാത്ത കളിക്കാര്‍ എന്ന വാക്കിന് പകരം തരംതാഴ്ത്തപ്പെട്ട കളിക്കാര്‍ എന്നാണ് പറയേണ്ടത് എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com