ഐപിഎല്ലിലെ എട്ടാം ദിനം; ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ ഇവരുടെ പക്കല്‍

ഐപിഎല്‍ എട്ടം ദിനത്തിലേക്ക് കടക്കുമ്പോള്‍ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ഒന്നാമത് നില്‍ക്കുന്ന പേരുകളും മാറി വരുന്നുണ്ട്
ഐപിഎല്ലിലെ എട്ടാം ദിനം; ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ ഇവരുടെ പക്കല്‍

ദുബായ്: ഐപിഎല്‍ എട്ടം ദിനത്തിലേക്ക് കടക്കുമ്പോള്‍ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ഒന്നാമത് നില്‍ക്കുന്ന പേരുകളും മാറി വരുന്നുണ്ട്. 173 റണ്‍സോടെ ഓറഞ്ച് ക്യാപ് ചെന്നൈയുടെ ഡുപ്ലസിസിന്റെ തലയിലാണ്. അഞ്ച് വിക്കറ്റോടെ പര്‍പ്പിള്‍ ക്യാപ്പ് റബാഡയുടെ കൈകളിലും. 

മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 173 റണ്‍സാണ് ഡുപ്ലസിസ് കണ്ടെത്തിയത്. ശരാശരി 86.50. സ്‌ട്രൈക്ക് റേറ്റ് 149.13. രണ്ട് വട്ടം അര്‍ധ ശതകം പിന്നിട്ട ഡുപ്ലസിസിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ വന്നത് 11 ഫോറും ഏഴ് സിക്‌സും. കിങ്‌സ് ഇലവന്റെ നായകന്‍ കെ എല്‍ രാഹുലാണ് രണ്ടാമത്. 2 കളിയില്‍ നിന്ന് 153 റണ്‍സ് ആണ് രാഹുല്‍ നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 173.86. 

153 ആണ് രാഹുലിന്റെ ബാറ്റിങ് ശരാശരി. രണ്ട് കളിയില്‍ നിന്ന് 115 റണ്‍സോടെ മായങ്ക് അഗര്‍വാളാണ് മൂന്നാമത്. 57.50 ബാറ്റിങ് ശരാശരിയില്‍ 143.75 ആണ് മായങ്കിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ബൗളിങ്ങിലേക്ക് വരുമ്പോള്‍ അഞ്ച് വിക്കറ്റ് വീതം നേടി റബാഡയും സാം കറാനും ഒപ്പത്തിനൊപ്പമാണ്. 

എന്നാല്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്താന്‍ മൂന്ന് കളികളാണ് കറാന് വേണ്ടിവന്നത്. റബാഡക്ക് വേണ്ടിവന്നത് രണ്ട് കളിയും. ഇക്കണോമിയിലും കറാനേക്കാള്‍ മികച്ച് നില്‍ക്കുന്നത് റബാഡയാണ്. നാല് വിക്കറ്റ് വീതം വീഴ്ത്തി ഏഴ് കളിക്കാരാണ് ഇവര്‍ക്ക് പിന്നിലുള്ളത്. നാല് വിക്കറ്റോടെ മുഹമ്മദ് ഷമി, ചഹല്‍, കോട്രല്‍ എന്നിവരാണ് ടോപ് 5ലുള്ള മറ്റുള്ളവര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com