റെയ്‌ന, റായിഡു എന്നിവരുടെ അഭാവം തിരിച്ചടിയായി, ടീം കോമ്പിനേഷന്‍ തലവേദന: ഫ്‌ളെമിങ്

രണ്ട് കളിക്കാരുടെ അഭാവത്തില്‍ ടീം കോമ്പിനേഷന്‍ എങ്ങനെ വേണമെന്നാണ് പരീക്ഷിക്കുന്നത്
റെയ്‌ന, റായിഡു എന്നിവരുടെ അഭാവം തിരിച്ചടിയായി, ടീം കോമ്പിനേഷന്‍ തലവേദന: ഫ്‌ളെമിങ്

ദുബായ്: സുരേഷ് റെയ്‌നയും, അമ്പാട്ടി റായിഡുവും പ്ലേയിങ് ഇലവനില്‍ ഇല്ലാത്തത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായതായി കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. പ്രധാന കളിക്കാരുടെ അഭാവത്തില്‍ ബാലന്‍സ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഫ്‌ളെമിങ് പറഞ്ഞു. 

രണ്ട് കളിക്കാരുടെ അഭാവത്തില്‍ ടീം കോമ്പിനേഷന്‍ എങ്ങനെ വേണമെന്നാണ് പരീക്ഷിക്കുന്നത്. കളിക്കാര്‍ക്ക് നേരത്തെ അവസരം നല്‍കി എന്താണ് അവര്‍ക്ക് സാധിക്കുക എന്ന് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. ബാറ്റിങ്ങില്‍ ഞങ്ങള്‍ക്ക് സാധ്യതകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഇപ്പോള്‍ കൂടിക്കിഴഞ്ഞ് കിടക്കുകയാണ്. കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്...ചെന്നൈ പരിശീലകന്‍ പറഞ്ഞു. 

മൂന്ന് വ്യത്യസ്ത ഗ്രൗണ്ടുകളിലാണ് ഞങ്ങള്‍ മൂന്ന് മത്സരം കളിച്ചത്. മൂന്നിടത്തും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ബാറ്റ്‌സ്മാനെ കുഴക്കാന്‍ ബൗള്‍ ചെയ്യേണ്ട മേഖലകള്‍ ഏതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. 

ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നു. പരിശീലകന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ കൂടുതല്‍ ഉള്ളിലേക്ക് തിരയേണ്ടി വരുന്നു. തുടരെ മാറ്റങ്ങള്‍ കൊണ്ടുവരിക ഞങ്ങളുടെ രീതിയല്ല. എന്നാല്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ ഫലം ഞങ്ങള്‍ വിലയിരുത്തുകയാണ്. 

നിലവില്‍ ഒരു ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇലവനില്‍ ബാറ്റ്‌സ്മാന്മാര്‍ക്കാവും മുന്‍തൂക്കം. എക്‌സ്ട്രാ ബൗളറെ ഉള്‍പ്പെടുത്തിയാല്‍ ബൗളര്‍ക്കും. സ്പിന് ബൗളിങ് പ്രാഥമിക ഘടകമാക്കിയാണ് 12 വര്‍ഷത്തെ ചെന്നൈയുടെ യാത്ര. സ്പിന്‍ നിരയുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കും, കാരണം സ്പിന്‍ ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശക്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com