കോവിഡ്‌ 19; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാര്‍ക്കറ്റ്‌ വാല്യുവില്‍ ഇടിവ്‌, 1000 കോടിയില്‍ നിന്ന്‌ താഴേക്ക്‌, ഐപിഎല്ലിലെ അനിശ്ചിതത്വം തിരിച്ചടി

ഐപിഎല്ലിന്‌ മുകളില്‍ കോവിഡ്‌ 19 കരിനിഴല്‍ വീഴ്‌ത്തി നില്‍ക്കുന്ന ഈ സമയം തന്നെ സാമ്പത്തിക ആഘാതം ഫ്രാഞ്ചൈസികളെ ബാധിക്കുന്നു
കോവിഡ്‌ 19; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാര്‍ക്കറ്റ്‌ വാല്യുവില്‍ ഇടിവ്‌, 1000 കോടിയില്‍ നിന്ന്‌ താഴേക്ക്‌, ഐപിഎല്ലിലെ അനിശ്ചിതത്വം തിരിച്ചടി


ചെന്നൈ: ഐപിഎല്‍ സാധ്യമാവുമോ എന്ന ആശങ്കയില്‍ ഇതുവരെ ഉത്തരമായിട്ടില്ല. ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ വലിയ സാമ്പത്തിക നഷ്ടമാണ്‌ കണക്കാക്കുന്നത്‌. ഐപിഎല്ലിന്‌ മുകളില്‍ കോവിഡ്‌ 19 കരിനിഴല്‍ വീഴ്‌ത്തി നില്‍ക്കുന്ന ഈ സമയം തന്നെ സാമ്പത്തിക ആഘാതം ഫ്രാഞ്ചൈസികളെ ബാധിക്കുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓഹരി മൂല്യത്തില്‍ 20 ശതമാനത്തിന്റെ ഇടിവാണ്‌ ഉണ്ടായത്‌. 1000 കോടിയായിരുന്നു ഷെയര്‍ മാര്‍ക്കറ്റില്‍ നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂല്യം. എന്നാലത്‌ ഇപ്പോള്‍ 800 കോടി ആയാണ്‌ കണക്കാക്കുന്നത്‌. 24 രൂപക്കാണ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓഹരി വിപണിയിലെ ഷെയര്‍ കൈമാറ്റം നടക്കുന്നത്‌. ഏതാനും മാസം മുന്‍പ്‌ അത്‌ 30 രൂപയിലേക്ക്‌ വീണിരുന്നു.

കോവിഡ്‌ 19നെ തുടര്‍ന്ന്‌ ഐപിഎല്‍ മാറ്റിവെക്കും എന്ന സാധ്യതയാണ്‌ ഓഹരി വിപണിയിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനേറ്റ തിരിച്ചടിക്ക്‌ കാരണം എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. മുംബൈ ഇന്ത്യന്‍സിനാണ്‌ ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും ഉയര്‍ന്ന ബ്രാന്റ്‌ വാല്യു ഉള്ളത്‌ എന്നാണ്‌ 2019ലെ ഡഫ്‌ അന്‍ഫ്‌ ഫെല്‍പ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 809 കോടിയാണ്‌ ഇവരുടെ കണക്ക്‌ പ്രകാരം മുംബൈയുടെ ബ്രാന്‍ഡ്‌ വാല്യു. രണ്ടാമതുള്ള ചെന്നൈയുടേത്‌ 732 കോടിയും.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com