'നിങ്ങളുടെ ആദ്യത്തെ കുഞ്ഞ്‌ കാന്‍സര്‍ വന്ന്‌ മരിക്കട്ടെ', അസഭ്യ സന്ദേശങ്ങള്‍ പുറത്തുവിട്ട്‌ ബെന്‍ സ്റ്റോക്ക്‌സ്‌

നിങ്ങള്‍ക്ക്‌ ജനിക്കുന്ന ആദ്യ കുട്ടിക്ക്‌ കാന്‍സര്‍ ആവട്ടെ എന്ന്‌ പറഞ്ഞുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ്‌ സ്‌റ്റോക്ക്‌സ്‌ ഷെയര്‍ ചെയ്യുന്നത്‌
'നിങ്ങളുടെ ആദ്യത്തെ കുഞ്ഞ്‌ കാന്‍സര്‍ വന്ന്‌ മരിക്കട്ടെ', അസഭ്യ സന്ദേശങ്ങള്‍ പുറത്തുവിട്ട്‌ ബെന്‍ സ്റ്റോക്ക്‌സ്‌


ലോകം മുഴുവന്‍ ആരാധകരുണ്ട്‌ ഇംഗ്ലണ്ട്‌ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്‌. ഹെയ്‌റ്റേഴ്‌സും കുറവല്ല. അങ്ങനെയൊരു ഹെയ്‌റ്ററില്‍ നിന്ന്‌ വന്ന അതിര്‌ കടന്ന പ്രതികരണം ഷെയര്‍ ചെയ്യുകയാണ്‌ സ്റ്റോക്ക്‌സ്‌ ഇപ്പോള്‍.

നിങ്ങള്‍ക്ക്‌ ജനിക്കുന്ന ആദ്യ കുട്ടിക്ക്‌ കാന്‍സര്‍ ആവട്ടെ എന്ന്‌ പറഞ്ഞുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ്‌ സ്‌റ്റോക്ക്‌സ്‌ ഷെയര്‍ ചെയ്യുന്നത്‌. ഇന്‍സ്‌റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം ഇയാള്‍ സ്‌റ്റോക്ക്‌സിന്‌ പിറകെ നടന്ന്‌ അസഭ്യം ചൊരിയുകയാണെന്ന്‌ താരം പറയുന്നു. ഇതുപോലുള്ള വ്യക്തികളെ നമ്മള്‍ പൊതു സമൂഹത്തിന്‌ മുന്‍പില്‍ തുറന്നു കാട്ടുക തന്നെ വേണമെന്ന്‌ സ്റ്റോക്ക്‌സ്‌ പറയുന്നു.



ലോകകപ്പ്‌ ഫൈനലിലേയും, ആഷസ്‌ മൂന്നാം ടെസ്റ്റിലേയും സ്റ്റോക്ക്‌സിന്റെ ഹീറോയിസത്തില്‍ അതൃപ്‌തരായ വ്യക്തിയാണ്‌ അസഭ്യം ചൊരിഞ്ഞ്‌ സ്റ്റോക്ക്‌സിനടുത്തേക്കെത്തിയത്‌. യുകെയില്‍ കായിക മത്സരങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയതോടെ ഭാര്യക്കും രണ്ട്‌ മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കുകയാണ്‌ സ്റ്റോക്ക്‌സ്‌ ഇപ്പോള്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com