ആശങ്ക ഒഴിഞ്ഞു, സൗത്ത്‌ ആഫ്രിക്കന്‍ ടീമിന്റെ കോവിഡ്‌ 19 ഫലം നെഗറ്റീവ്‌

കോവിഡ്‌ 19ന്റെ ഭീതിയില്‍ ലോകം മുങ്ങുമ്പോഴും മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരക്കായി ഇന്ത്യയിലേക്ക്‌ സൗത്ത്‌ ആഫ്രിക്കന്‍ സംഘം എത്തുകയായിരുന്നു
ആശങ്ക ഒഴിഞ്ഞു, സൗത്ത്‌ ആഫ്രിക്കന്‍ ടീമിന്റെ കോവിഡ്‌ 19 ഫലം നെഗറ്റീവ്‌


ജോഹന്നാസ്‌ബര്‍ഗ്‌: കോവിഡ്‌ 19ന്റെ ഭീഷണിക്കിടയില്‍ ഇന്ത്യയിലേക്ക്‌ ഏകദിന പരമ്പര കളിക്കാനെത്തിയ സൗത്ത്‌ ആഫ്രിക്കന്‍ സംഘത്തിലെ കളിക്കാരിലാര്‍ക്കും കൊറോണ വൈറസ്‌ ബാധയേറ്റിട്ടില്ലെന്ന്‌ സ്ഥിരീകരിച്ചു. കോവിഡ്‌ 19ന്റെ ഭീതിയില്‍ ലോകം മുങ്ങുമ്പോഴും മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരക്കായി ഇന്ത്യയിലേക്ക്‌ സൗത്ത്‌ ആഫ്രിക്കന്‍ സംഘം എത്തുകയായിരുന്നു.

ഇന്ത്യയില്‍ നിന്ന്‌ മടങ്ങിയെത്തിയതിന്‌ പിന്നാലെ സൗത്ത്‌ ആഫ്രിക്കന്‍ ടീമിനെ നിരീക്ഷിച്ച്‌ വരികയായിരുന്നു എന്നും, ഇതുവരെ ഒരു തരത്തിലുള്ള വൈറസ്‌ ബാധയുടെ ലക്ഷണങ്ങളും ഇവരില്‍ ഉണ്ടായില്ലെന്നും സൗത്ത്‌ ആഫ്രിക്കയുടെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കളിക്കാരുടേയും ടീം മാനേജ്‌മെന്റിന്റേയുമെല്ലാം കൊറോണ വൈറസ്‌ പരിശോധനാഫലം നെഗറ്റീവ്‌ ആണെന്നും ഷുഐബ്‌ മഞ്ച്ര പറഞ്ഞു.

സെല്‍ഫ്‌ ഐസൊലേഷനിലായിരുന്നു കളിക്കാരെല്ലാം ഇത്രയും ദിവസം. ഇനി അവര്‍ക്ക്‌ ഐസൊലേഷനില്‍ തുടരേണ്ടതില്ല. എന്നാല്‍, രാജ്യത്ത്‌ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കളിക്കാര്‍ക്ക്‌ അവരവരുടെ വീടുകളില്‍ തന്നെ കഴിയേണ്ടി വരും. സര്‍ക്കാരിന്റെ ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ കളിക്കാരും പിന്തുടരുമെന്ന്‌ ടീം മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരക്കായാണ്‌ സൗത്ത്‌ ആഫ്രിക്ക ഇന്ത്യയില്‍ എത്തിയതെങ്കിലും ഒരു മത്സരം പോലും നടന്നില്ല. മഴയെ തുടര്‍ന്ന്‌ ധരംശാലയിലെ ആദ്യ ഏകദിനം ഉപേക്ഷിച്ചപ്പോള്‍, കോവിഡ്‌ 19നെ തുടര്‍ന്ന്‌ മറ്റ്‌ രണ്ട്‌ ഏകദിനങ്ങളം റദ്ദാക്കി. ലഖ്‌നൗവിലെ ഹോട്ടലില്‍ കോവിഡ്‌ ബാധ സ്ഥിരീകരിച്ച ബോളിവുഡ്‌ താരം കനിക കപൂര്‍ താമസിച്ച അതേ ദിവസങ്ങളിലാണ്‌ സൗത്ത്‌ ആഫ്രിക്കന്‍ ടീമും തങ്ങിയതെന്നത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കിയിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com