പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടിയും ഒരു വീഡിയോ തയ്യാറാക്കൂ, യുവിക്കും ഹര്‍ഭജന്‍ സിങ്ങിനുമെതിരെ പാക്‌ മുന്‍ താരം

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും നിങ്ങളുടെ സഹായം വേണമെന്ന്‌ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങിനോടും യുവരാജിനോടും പാക്‌ മുന്‍ ക്രിക്കറ്റ്‌ താരം ഡാനിഷ്‌ കനേരിയ
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടിയും ഒരു വീഡിയോ തയ്യാറാക്കൂ, യുവിക്കും ഹര്‍ഭജന്‍ സിങ്ങിനുമെതിരെ പാക്‌ മുന്‍ താരം


ലാഹോര്‍: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും നിങ്ങളുടെ സഹായം വേണമെന്ന്‌ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങിനോടും യുവരാജിനോടും പാക്‌ മുന്‍ ക്രിക്കറ്റ്‌ താരം ഡാനിഷ്‌ കനേരിയ. പാകിസ്ഥാനില്‍ കഴിയുന്ന ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി വീഡിയോ തയ്യാറാക്കാന്‍ യുവരാജിനോടും ഹര്‍ഭജനോടും ആവശ്യപ്പെടുകയാണെന്ന്‌ കനേരിയ ട്വീറ്റ്‌ ചെയ്‌തു.

കോവിഡ്‌ 19നെ തുടര്‍ന്ന്‌ പ്രതിസന്ധി നേരിടുന്ന ഈ സമയം നിങ്ങളുടെ സഹായം അവര്‍ക്ക്‌ ആവശ്യമാണെന്ന്‌ കനേരിയ പറഞ്ഞു. ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‌ വേണ്ടി ധനസഹായം അഭ്യര്‍ഥിച്ച്‌ യുവിയും ഹര്‍ഭജനും എത്തിയത്‌ നേരത്തെ വിവാദമായിരുന്നു.
 

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക്‌ ധനസഹായം ആവശ്യപ്പെടാതെ പാകിസ്ഥാന്‌ വേണ്ടി ആവശ്യപ്പെട്ട്‌ എന്ന്‌ പറഞ്ഞായിരുന്നു വിമര്‍ശനം. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക്‌ ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‍ സഹായം നല്‍കുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ മുന്‍പോട്ട്‌ വരണം എന്ന ആവശ്യവുമായി ഡാനിഷ്‌ കനേരിയ എത്തുന്നത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com