ആ നില്‍പ്പ്‌ വെറുതെയല്ല, വിക്കറ്റ്‌ വീഴാതിരിക്കാനുള്ള അടവാണ്‌; വിചിത്ര ശൈലിയിലെ രഹസ്യം വെളിപ്പെടുത്തി സ്‌മിത്ത്‌

വിചിത്രം എന്ന്‌ നമ്മള്‍ വിലയിരുത്തുന്ന സ്‌മിത്തിന്റെ ക്രീസിലെ നില്‍പ്പും, പന്ത്‌ തൊടാതെ വിടുന്ന വിധവും ഓസീസ്‌ മുന്‍ നായകന്റെ പൊടിക്കൈകളാണ്‌
ആ നില്‍പ്പ്‌ വെറുതെയല്ല, വിക്കറ്റ്‌ വീഴാതിരിക്കാനുള്ള അടവാണ്‌; വിചിത്ര ശൈലിയിലെ രഹസ്യം വെളിപ്പെടുത്തി സ്‌മിത്ത്‌


സിഡ്‌നി: സ്‌റ്റീവ്‌ സ്‌മിത്തിന്റെ വിക്കറ്റ്‌ വീഴ്‌ത്തുക എന്നാല്‍ ബൗളര്‍മാര്‍ക്ക്‌ എളുപ്പ പണിയല്ല. കഴിഞ്ഞ ആഷസ്‌ പരമ്പരയില്‍ സ്‌മിത്ത്‌ അത്‌ ഒന്നു കൂടി തെളിയിച്ചതാണ്‌. വിചിത്രം എന്ന്‌ നമ്മള്‍ വിലയിരുത്തുന്ന സ്‌മിത്തിന്റെ ക്രീസിലെ നില്‍പ്പും, പന്ത്‌ തൊടാതെ വിടുന്ന വിധവും ഓസീസ്‌ മുന്‍ നായകന്റെ പൊടിക്കൈകളാണ്‌...സ്‌മിത്ത്‌ തന്നെ ഇപ്പോള്‍ അത്‌ വെളിപ്പെടുത്തുന്നു.

ക്രീസില്‍ അങ്ങനെ നില്‍ക്കുന്നതിന്‌ മുന്‍പ്‌ പല കാര്യങ്ങള്‍ പരിഗണിക്കണം. വിക്കറ്റ്‌ എങ്ങനെ പ്രതികരിക്കുന്നു, ആരാണ്‌ ബൗള്‍ ചെയ്യുന്നത്‌, എങ്ങനെ അവിടെ റണ്‍സ്‌ കണ്ടെത്താം എന്നിവയെല്ലാം പരിഗണിച്ചാണ്‌ സ്റ്റംപിന്‌ മുന്‍പില്‍ എങ്ങനെ നില്‍ക്കണം എന്ന്‌ തീരുമാനിക്കുന്നത്‌, സ്‌മിത്ത്‌ പറയുന്നു.

ബാക്ക്‌ഫൂട്ട്‌ ഓഫ്‌ സ്റ്റംപിന്‌ നേരെ ഉറപ്പിച്ചാണ്‌ സാധാരണ കളിക്കാറ്‌. എന്നാല്‍ ചില സമയം ഓഫ്‌ സ്റ്റംപിന്‌ പുറത്ത്‌ വെച്ചും കളിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ എന്റെ കാഴ്‌ചയില്‍ വരാതെ പോവുന്ന പന്തുകള്‍ സ്റ്റംപിലേക്ക്‌ വരില്ലെന്ന്‌ അറിയാനാവും. വിക്കറ്റ്‌ നഷ്ടപ്പെടാതിരിക്കാന്‍ ആദ്യകാലത്ത്‌ പയറ്റിയ അടവാണ്‌ അത്‌. എന്നാല്‍ ഇതിലൂടെ വിക്കറ്റിന്‌ പിന്നില്‍ കുടുങ്ങിയിട്ടുണ്ട്‌. എന്നിട്ടും അതൊരു പിഴവായി തോന്നിയിട്ടില്ലെന്ന്‌ സ്‌മിത്ത്‌ പറയുന്നു.

ഇനി ഐപിഎല്ലാണ്‌ സ്‌മിത്തിന്‌ മുന്‍പിലുള്ളത്‌. പന്ത്‌ ചുരണ്ടലിനെ തുടര്‍ന്ന്‌ നായക സ്ഥാനത്ത്‌ നേരിട്ട രണ്ട്‌ വര്‍ഷത്തെ വിലക്ക്‌ കാലാവധി നീങ്ങീയിരുന്നു. ഇതോടോ നായക സ്ഥാനത്തേക്ക്‌ സ്‌മിത്തിനെ ഓസ്‌ട്രേലിയ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. സ്‌മിത്ത്‌ നായകനായി വരികയാണെങ്കില്‍ സന്തോഷത്തോടെ മാറി കൊടുക്കുമെന്ന്‌ ടിം പെയ്‌ന്‍ വ്യക്തമാക്കിയിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com