ആദ്യ പരിശീലകന്‍  ആശുപത്രിയില്‍, മകനെ പോലെ ഒപ്പം നിന്ന്‌ സൗരവ്‌ ഗാംഗുലി

അദ്ദേഹത്തിന്‌ വിദഗ്‌ധ ചികിത്സ ലഭിക്കുന്നതുള്‍പ്പെടെയുള്ള ഇടപെടലുകള്‍ ഗാംഗുലിയുടെ ഭാഗത്ത്‌ നിന്നുമുണ്ടായി
ആദ്യ പരിശീലകന്‍  ആശുപത്രിയില്‍, മകനെ പോലെ ഒപ്പം നിന്ന്‌ സൗരവ്‌ ഗാംഗുലി


കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലിയുടെ ആദ്യകാല പരിശീലകന്‍ അശോക്‌ മുസ്‌തഫി ആശുപത്രിയില്‍. സംഭവം അറിഞ്ഞ ഉടനെ അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത്‌ ഒപ്പം നിന്ന്‌ ദാദ.

ക്രിക്കറ്റിലെ ബാലപാഠങ്ങള്‍ തനിക്ക്‌ പകര്‍ന്ന്‌ നല്‍കിയ പരിശീലകന്റെ ആരോഗ്യനില മോശമാണെന്ന വിവരം സുഹൃത്തായ സഞ്‌ജയ്‌ ദാസ്‌ ആണ്‌ ഗാംഗുലിയെ അറിയിച്ചത്‌. കുട്ടിക്കാലത്ത്‌ മുസ്‌താഫിയുടെ കീഴിലായിരുന്നു ദൂഖിറാം കോച്ചിങ്‌ സെന്ററില്‍ ഗാംഗുലിയും സഞ്‌ജയ്‌ ദാസും പരിശീലനം നടത്തിയിരുന്നത്‌. ലൈറ്റ്‌ഹൗസ്‌ ഓഫ്‌ ബംഗാള്‍ ക്രിക്കറ്റ്‌ എന്നാണ്‌ ഈ കോച്ചിങ്‌ സെന്റര്‍ അക്കാലത്ത്‌ അറിയപ്പെട്ടത്‌.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ്‌ മസ്‌താഫിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞ ശനിയാഴ്‌ചയോടെ ആരോഗ്യനില വഷളായി. ഇത്‌ അറിഞ്ഞതോടെ അദ്ദേഹത്തിന്‌ വിദഗ്‌ധ ചികിത്സ ലഭിക്കുന്നതുള്‍പ്പെടെയുള്ള ഇടപെടലുകള്‍ ഗാംഗുലിയുടെ ഭാഗത്ത്‌ നിന്നുമുണ്ടായി. ഡോക്ടര്‍മാരെ വിളിച്ച്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഗാംഗുലി, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ താനവിടെ എത്തിക്കോളാമെന്നും അറിയിച്ചു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com