അവിടെ ഒരു പാഠം പഠിച്ചു, ആ തെറ്റ്‌ ഇനി ആവര്‍ത്തിക്കില്ല, ഏറ്റവും പ്രയാസമേറിയ ദിവസങ്ങളെ കുറിച്ച്‌ പൃഥ്വി ഷാ

ആ സമയം എല്ലാ ഭാഗത്ത്‌ നിന്നും തനിക്ക്‌ നേരെ അതിക്രമം ഉയരുകയായിരുന്നു എന്ന്‌ പൃഥ്വി
അവിടെ ഒരു പാഠം പഠിച്ചു, ആ തെറ്റ്‌ ഇനി ആവര്‍ത്തിക്കില്ല, ഏറ്റവും പ്രയാസമേറിയ ദിവസങ്ങളെ കുറിച്ച്‌ പൃഥ്വി ഷാ


മുംബൈ: ഉത്തേജക മരുന്ന്‌ പരിശോധനയില്‍ വിലക്ക്‌ നേരിട്ട സമയത്തെ കുറിച്ച്‌ ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. ആ സമയം എല്ലാ ഭാഗത്ത്‌ നിന്നും തനിക്ക്‌ നേരെ അതിക്രമം ഉയരുകയായിരുന്നു എന്ന്‌ പൃഥ്വി പറയുന്നു.

ശ്രദ്ധയോടെ വേണം എന്തെങ്കിലും കഴിക്കാന്‍. പാരസെറ്റാമോള്‍ പോലെ എന്തെങ്കിലുമാണങ്കില്‍ പോലും. ക്രിക്കറ്റിനെ ഗൗരവമായി കാണുന്ന എല്ലാ യുവ ക്രിക്കറ്റര്‍മാരോടുമായി ഞാന്‍ പറയുകയാണ്‌ ഇത്‌. മരുന്ന്‌ കഴിക്കുമ്പോള്‍ നിങ്ങളുടെ ഡോക്ടറോടോ, ബിസിസിഐയുടെ ഡോക്ടറോട്‌ ചോദിക്കണം.

അന്ന്‌ സംഭവിച്ചത്‌ പോലൊരു അബദ്ധം ഇനി എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല. കഫ്‌ സിറപ്പാണ്‌ ഞാന്‍ കഴിച്ചത്‌. അതില്‍ നിരോധിതമായ ഘടകം അടങ്ങിയിട്ടുണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു. അവിടെ ഞാനൊരു പാഠം പഠിച്ചു. ഇനി ആ തെറ്റ്‌ ഞാന്‍ ആവര്‍ത്തിക്കില്ല. ഞാന്‍ അന്ന്‌ അനുഭവിച്ചത്‌ പോലെ മറ്റാര്‍ക്കും ഉണ്ടാവരുത്‌. ഇപ്പോള്‍ എന്ത്‌ മരുന്നാണെങ്കിലും ഞാന്‍ ബിസിസിഐ ഡോക്ടര്‍മാകെ സമീപിച്ചതിന്‌ ശേഷമേ കഴിക്കാറുള്ളു. ക്രിക്കറ്റില്‍ നിന്ന്‌ മാറി നിന്ന സമയം പ്രയാസം നിറഞ്ഞതായിരുന്നു, ഷാ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com