നെയ്‌മറുടെ പ്രതിഫലം 50 ശതമാനം വെട്ടിക്കുറച്ചു; മറ്റ്‌ പിഎസ്‌ജി കളിക്കാരുടെ പ്രതിഫല കണക്ക്‌ ഇങ്ങനെ

കോവിഡ്‌ 19നെ തുടര്‍ന്ന്‌ നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കളിക്കാരുടെ പ്രതിഫലത്തില്‍ വന്‍ കുറവ്‌ വരുത്തി പിഎസ്‌ജി
നെയ്‌മറുടെ പ്രതിഫലം 50 ശതമാനം വെട്ടിക്കുറച്ചു; മറ്റ്‌ പിഎസ്‌ജി കളിക്കാരുടെ പ്രതിഫല കണക്ക്‌ ഇങ്ങനെ



കോവിഡ്‌ 19നെ തുടര്‍ന്ന്‌ നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കളിക്കാരുടെ പ്രതിഫലത്തില്‍ വന്‍ കുറവ്‌ വരുത്തി പിഎസ്‌ജി . നെയ്‌മര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ പ്രതിഫലത്തില്‍ 50 ശതമാനം കുറവ്‌ വരുത്തിയിട്ടുണ്ട്‌. എന്നാല്‍ കളിക്കാരുമായി ഇത്‌ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്‌.

ഫ്രാന്‍സിലെ സാമ്പത്തിക മന്ത്രാലയവും, നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്രൊഫഷണല്‍ ഫുട്‌ബോള്‍ പ്ലേയേഴ്‌സുമായി നടത്തിയ ചര്‍ച്ചയിലാണ്‌ പ്രതിഫലം വെട്ടിക്കുറക്കാന്‍ തീരുമാനമായത്‌. 10000-20000 യൂറോയ്‌ക്കിടയില്‍ പ്രതിമാസം പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പ്രതിഫലത്തില്‍ 20 ശതമാനം കുറവ്‌ വരുത്തി. 20000-50000 യൂറോക്കിടയില്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ 30 ശതമാനം കുറവ്‌ വരുത്തി. 50000-100000 യൂറോ പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ചു. 100000 യൂറോക്ക്‌ മുകളില്‍ പ്രതിഫലം വാങ്ങുന്നവരില്‍ 50 ശതമാനമാണ്‌ വെട്ടിക്കുറച്ചത്‌.

കളിക്കാര്‍ക്ക്‌ മേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും, എന്നാല്‍ ഇതിനോട്‌ യോജിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രൊഫഷനെ പോലും അത്‌ ബാധിക്കുമെന്നുമാണ്‌ കളിക്കാര്‍ക്ക്‌ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്‌. കളി മുടങ്ങിയതോടെ ടെലിവിഷന്‍ സംപ്രേഷണാവകാശത്തില്‍ നിന്ന്‌ വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയതിന്‌ ശേഷമാവും കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുക.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com