റിവേഴ്‌സ്‌ സ്വിങ്ങിന്റെ രാജാവ്‌ ചിത്രരചനയിലാണ്‌; പെണ്‍കുട്ടിയുടെ മുഖം പങ്കുവെച്ച്‌ മുഹമ്മദ്‌ ഷമി

ഈ ലോക്ക്‌ഡൗണ്‍ കാലത്ത്‌ തന്റെ മറ്റൊരു കഴിവാണ്‌ ഷമി നമുക്ക്‌ മുന്‍പിലേക്ക്‌ വെക്കുന്നത്‌
റിവേഴ്‌സ്‌ സ്വിങ്ങിന്റെ രാജാവ്‌ ചിത്രരചനയിലാണ്‌; പെണ്‍കുട്ടിയുടെ മുഖം പങ്കുവെച്ച്‌ മുഹമ്മദ്‌ ഷമി


റിവേഴ്‌സ്‌ സ്വിങ്ങുകളുമായി കളം നിറഞ്ഞ്‌ ബാറ്റ്‌സ്‌മാനെ വിറപ്പിക്കുന്ന പേസര്‍. കഴിഞ്ഞ രണ്ട്‌ വര്‍ഷം കൊണ്ട്‌ തന്റെ മികവ്‌ ലോകത്തെ കാണിച്ച്‌ ഞെട്ടിച്ച്‌ കഴിഞ്ഞു സെക്കന്റ്‌ ഇന്നിങ്‌സുകളിലെ ഇന്ത്യയുടെ ഹീറോയായ ഷമി. ഈ ലോക്ക്‌ഡൗണ്‍ കാലത്ത്‌ തന്റെ മറ്റൊരു കഴിവാണ്‌ ഷമി നമുക്ക്‌ മുന്‍പിലേക്ക്‌ വെക്കുന്നത്‌.

കൊറോണ കാലത്ത്‌ മുഹമ്മദ്‌ ഷമി എന്ന ചിത്രകാരനെയാണ്‌ നമ്മള്‍ തിരിച്ചറിയുന്നത്‌. ചിത്രം വരക്കുന്ന വീഡിയോയാണ്‌ ഷമി പങ്കുവെക്കുന്നത്‌. ഒരു പെണ്‍കുട്ടിയുടെ മുഖമാണ്‌ ഷമി ഇവിടെ വരക്കുന്നത്‌. ലോക്ക്‌ഡൗണ്‍ കാലം തന്റെ ചിത്രരചനയിലെ കഴിവുകള്‍ക്ക്‌ മൂര്‍ച്ചവെപ്പിക്കുകയാണ്‌ താരം.
 

ഷമിയുടെ പേസ്‌ പങ്കാളി ഡെത്ത്‌ ഓവറിലെ തന്ത്രങ്ങള്‍ മെനയല്ലെല്ലാം മാറ്റിവെച്ച്‌ ഗാര്‍ഡനറായിരുന്നു. പുതിയ ഹോബികള്‍ കണ്ടെത്തുകയാണ്‌ ഈ സമയം എന്നാണ്‌ ബൂമ്ര പറയുന്നത്‌. സഹോദരിക്കൊപ്പം ചുവടുവെക്കുകയാണ്‌ ശ്രേയസ്‌ അയ്യര്‍. ആദ്യം അച്ഛനൊപ്പവും പിന്നീട്‌ മുഴുവന്‍ കുടുംബാംഗങ്ങളുമായും ഡാന്‍സ്‌ കളിച്ചാണ്‌ ചഹല്‍ ലോക്ക്‌ഡൗണ്‍ കാലം ആഘോഷിക്കുന്നത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com