റോള്‍ മോഡലാക്കാന്‍ പാകത്തില്‍ ആരുണ്ട്‌ ഈ ഇന്ത്യന്‍ ടീമില്‍? യുവരാജ്‌ സിങ്ങിന്റെ അഭിപ്രായത്തെ പിന്തുണച്ച്‌ ഗൗതം ഗംഭീര്‍

'തങ്ങളുടെ താത്‌പര്യങ്ങള്‍ പിന്നില്‍ വെച്ച്‌ യുവതാരങ്ങളെ സഹായിക്കാന്‍ മനസ്‌ കാണിക്കാന്‍ പാകത്തില്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര മുതിര്‍ന്ന താരങ്ങളുണ്ട്‌ എന്നെനിക്ക്‌ തോന്നുന്നില്ല'
റോള്‍ മോഡലാക്കാന്‍ പാകത്തില്‍ ആരുണ്ട്‌ ഈ ഇന്ത്യന്‍ ടീമില്‍? യുവരാജ്‌ സിങ്ങിന്റെ അഭിപ്രായത്തെ പിന്തുണച്ച്‌ ഗൗതം ഗംഭീര്‍


ന്യൂഡല്‍ഹി: ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ റോള്‍ മോഡലാക്കാന്‍ പാകത്തിലുള്ള കളിക്കാരുടെ അഭാവമുണ്ടെന്ന്‌ ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. കോഹ്‌ ലി, രോഹിത്‌ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മാതൃകയാക്കാന്‍ പറ്റുന്ന വിധം താരങ്ങള്‍ക്ക്‌ ഇന്ത്യക്കില്ലെന്ന്‌ കഴിഞ്ഞ ദിവസം യുവരാജ്‌ സിങ്‌ പറഞ്ഞിരുന്നു. യുവരാജിന്റെ അഭിപ്രായത്തെ പിന്തുണച്ചാണ്‌ ഇപ്പോള്‍ ഗംഭീറിന്റെ വാക്കുകള്‍.

2000ല്‍ രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്‌മണ്‍, കുംബ്ലേ, സച്ചിന്‍, സൗരവ്‌ എന്നിവര്‍ നമുക്കുണ്ടായി. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുമ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ ടീമിലുണ്ടാവേണ്ടത്‌ നിര്‍ണായകമാണ്‌. തങ്ങളുടെ താത്‌പര്യങ്ങള്‍ പിന്നില്‍ വെച്ച്‌ യുവതാരങ്ങളെ സഹായിക്കാന്‍ മനസ്‌ കാണിക്കാന്‍ പാകത്തില്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര മുതിര്‍ന്ന താരങ്ങളുണ്ട്‌ എന്നെനിക്ക്‌ തോന്നുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രോഹിത്തിനൊപ്പം ഇന്‍സ്റ്റ ലൈവില്‍ എത്തിയപ്പോഴാണ്‌ മുതിര്‍ന്ന താരങ്ങള്‍ ടീമിലുണ്ടാവേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ യുവി പറഞ്ഞത്‌. പഴയ ടീമും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമും തമ്മിലുള്ള വ്യത്യാസം എന്തെന്നായിരുന്നു രോഹിത്തിന്റെ ചോദ്യം. ഞാന്‍ ടീമിലേക്ക്‌ എത്തിയപ്പോഴോ, അതല്ലെങ്കില്‍ രോഹിത്‌ എത്തിയപ്പോഴോ, നമ്മുടെ മുതിര്‍ന്ന താരങ്ങള്‍ വളരെ അച്ചടക്കമുള്ളവരായിരുന്നു. അന്ന്‌ സമൂഹമാധ്യമങ്ങളുമുണ്ടായില്ല. അതുകൊണ്ട്‌ തന്നെ ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളുമുണ്ടായില്ല, യുവി പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com