ഞാന്‍ വാക്‌സിനേഷന്‌ എതിര്, നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കില്ല; വിവാദ പ്രസ്താവനയുമായി ജോക്കോവിച്ച്

ഞാന്‍ വാക്‌സിനേഷന്‌ എതിര്, നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കില്ല; വിവാദ പ്രസ്താവനയുമായി ജോക്കോവിച്ച്
ഞാന്‍ വാക്‌സിനേഷന്‌ എതിര്, നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കില്ല; വിവാദ പ്രസ്താവനയുമായി ജോക്കോവിച്ച്

ലണ്ടന്‍: വ്യക്തിപരമായി താന്‍ വാക്‌സിനേഷന് എതിരാണെന്ന് ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. യാത്രാനുമതി ലഭിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ജോക്കോവിച്ച് പറഞ്ഞു.

''വ്യക്തിപരമായി ഞാന്‍ വാകിസിനേഷന് എതിരാണ്. വാക്‌സിനേഷനു വിധേയമാവണമെന്ന് ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതു ശരിയല്ല. '' - കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ ഗവേഷകര്‍ തീവ്ര ശ്രമം നടത്തുന്ന പശ്ചാത്തലത്തില്‍ നടത്തിയ ഫെയ്‌സ്ബുക്ക് ചാറ്റില്‍ ജോക്കോവിച്ച് അഭിപ്രായപ്പെട്ടു.

''ഇനി അതു നിര്‍ബന്ധമാക്കിയാല്‍ എന്തു ചെയ്യും? ഇക്കാര്യത്തില്‍ ആലോചിച്ചു തീരുമാനമെടുക്കേണ്ടി വരും. ഇനി മത്സര സീസണ്‍ പുനരാരംഭിക്കുമ്പോഴേക്കും യാത്രയ്ക്ക് വാകിസനേഷന്‍ നിര്‍ബന്ധമാവാനാണ് സാധ്യത. അപ്പോഴേക്കും ഞാന്‍ ഒരു തീരുമാനത്തില്‍ എത്തും'' ജോക്കോവിച്ച് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ടെന്നിസ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളെല്ലാം നിശ്ചലാവസ്ഥയില്‍ ആണ്. വിംബിള്‍ഡണ്‍ ഇക്കുറി നടത്തേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. മേയില്‍ നടക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ സെപ്റ്റംബറിലേക്കു മാറ്റിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com