പാകിസ്ഥാന്‌ എന്റെ വിക്കറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു, പതിനാറുകാരന്റെ ആവേശം നിറച്ച വാക്കുകള്‍, 1989ലെ അഭിമുഖം

'എന്നെ പുറത്താക്കാന്‍ അവര്‍ക്ക്‌ ആര്‍ക്കും കഴിയുമെന്ന്‌ കളിയുടെ ഒരു ഘട്ടത്തിലും തോന്നിയില്ല'
പാകിസ്ഥാന്‌ എന്റെ വിക്കറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു, പതിനാറുകാരന്റെ ആവേശം നിറച്ച വാക്കുകള്‍, 1989ലെ അഭിമുഖം


വഖാര്‍ യുനീസ്‌, വസീം അക്രം, ഇമ്രാന്‍ ഖാന്‍, സ്‌പിന്നര്‍ അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ നിരന്ന പാകിസ്ഥാനെ നേരിട്ടായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 1989ലെ കറാച്ചി ടെസ്റ്റില്‍ സച്ചിനൊപ്പം കളിക്കളത്തിലേക്ക്‌ എത്തിയ വഖാര്‍ യുനീസ്‌ സച്ചിനെ വേഗം മടക്കിയെങ്കിലും പിന്നാലെ രണ്ട്‌ അര്‍ധ ശതകങ്ങളോടെയാണ്‌ പതിനാറുകാരന്‍ മികവ്‌ കാണിച്ചത്‌. ഈ പരമ്പരക്ക്‌ ശേഷം സച്ചിന്‍ നല്‍കിയ അഭിമുഖമാണ്‌ 47ാം ജന്മദിനത്തിലേക്ക്‌ ഇന്ത്യന്‍ ഇതിഹാസം എത്തി നില്‍ക്കുമ്പോള്‍ ആരാധകരുടെ മുന്‍പില്‍ വീണ്ടും നിറയുന്നത്‌.

എന്നെ പുറത്താക്കാന്‍ അവര്‍ക്ക്‌ ആര്‍ക്കും കഴിയുമെന്ന്‌ കളിയുടെ ഒരു ഘട്ടത്തിലും തോന്നിയില്ല. വസീം അക്രമിന്‌ എന്നെ പുറത്താക്കാന്‍ സാധിക്കില്ലെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാല്‍ ആ ഇന്നങ്‌സ്‌ കഴിഞ്ഞപ്പോള്‍ ആരും എന്നെ പുറത്താക്കാന്‍ പോവുന്നില്ലെന്ന ആത്മവിശ്വാസം എനിക്ക്‌ ലഭിച്ചു, പതിനാറുകാരന്‍ സച്ചിന്‍ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com