അന്ന്‌ പ്രകൃതിക്ക്‌ വേണ്ടി പച്ചയണിഞ്ഞു, ഇന്ന്‌ പട്ടിണി മാറ്റാന്‍! ഗ്രീന്‍ ഡേ മാച്ച്‌ കിറ്റ്‌ ലേലത്തില്‍ വെച്ച്‌ കോഹ്‌ ലിയും ഡിവില്ലിയേഴ്‌സും

കോവിഡ്‌ 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം സമാഹരിക്കുന്നതിനായാണ്‌ ഗ്രീന്‍ കിറ്റ്‌സ്‌ ഓണ്‍ലൈന്‍ ലേലത്തില്‍ വെക്കുന്നത്‌ എന്ന്‌ ഇരുവരും ഇന്‍സ്റ്റാ ലൈവില്‍ പറഞ്ഞു
അന്ന്‌ പ്രകൃതിക്ക്‌ വേണ്ടി പച്ചയണിഞ്ഞു, ഇന്ന്‌ പട്ടിണി മാറ്റാന്‍! ഗ്രീന്‍ ഡേ മാച്ച്‌ കിറ്റ്‌ ലേലത്തില്‍ വെച്ച്‌ കോഹ്‌ ലിയും ഡിവില്ലിയേഴ്‌സും


2016ലെ ഗ്രീന്‍ ഡേ മാച്ചില്‍ അണിഞ്ഞ ജേഴ്‌സിയും പാഡുമെല്ലാം ലേലത്തില്‍ വെക്കുമെന്ന്‌ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ താരങ്ങളായ വിരാട്‌ കോഹ്‌ ലിയും ഡിവില്ലിയേഴ്‌സും. കോവിഡ്‌ 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം സമാഹരിക്കുന്നതിനായാണ്‌ ഗ്രീന്‍ കിറ്റ്‌സ്‌ ഓണ്‍ലൈന്‍ ലേലത്തില്‍ വെക്കുന്നത്‌ എന്ന്‌ ഇരുവരും ഇന്‍സ്റ്റാ ലൈവില്‍ പറഞ്ഞു.

ഗുജറാത്ത്‌ ലയേണ്‍സിന്‌ എതിരായ മത്സരത്തിലാണ്‌ അന്ന്‌ ബാംഗ്ലൂര്‍ പച്ച ജേഴ്‌സി അണിഞ്ഞ്‌ ഇറങ്ങിയത്‌. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശത്തില്‍ ഊന്നി ആയിരുന്നു അത്‌. അന്ന്‌ കോഹ്‌ ലിയും ഡിവില്ലിയേഴ്‌സും സെഞ്ചുറി നേടി എന്ന പ്രത്യേകതയുമുണ്ട്‌. ഇവരുടെ സെഞ്ചുറി മികവില്‍ ബാംഗ്ലൂര്‍ കളിയില്‍ ജയവും പിടിച്ചിരുന്നു.

കോവിഡ്‌ 19നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവര്‍ക്ക്‌ ഭക്ഷണം എത്തിക്കാനാണ്‌ ഇതില്‍ നിന്ന്‌ ലഭിക്കുന്ന തുക ഉപയോഗിക്കുക എന്ന്‌ ഡിവില്ലിയേഴ്‌സ്‌ പറഞ്ഞു. പതിമൂന്നാം ഐപിഎല്‍ സീസണിലേക്ക്‌ എത്തുമ്പോഴും ആര്‍സിബിയുടെ നിര്‍ണായക താരങ്ങളാണ്‌ കോഹ്‌ ലിയും, ഡിവില്ലിയേഴ്‌സും. ഇവര്‍ക്കുള്ള താര പിന്തുണയോടെ വലിയ തുക ലേലത്തില്‍ കണ്ടെത്താനാവും എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com